ഹര്‍ത്താല്‍: വിവിധ സംഭവങ്ങളില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അടക്കം 350 പേര്‍ക്കെതിരെ കേസ്

Image result for harthal

കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ വ്യാപകമായി അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ 350 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കറന്തക്കാട് ദേശീയപാത ഉപരോധിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത്, നേതാക്കളായ രമേശന്‍, സുജിത്ത്, ഉമ, രോഹിത് തുടങ്ങി 280ഓളം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. 

ബട്ടംപാറയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെയും മഞ്ചേശ്വരത്ത് റോഡില്‍ ടയറിട്ട് കത്തിക്കുകയും തടയാനെത്തിയ പോലീസിനു നേരെ കൈയ്യേറ്റം നടത്തുകയും ചെയ്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ബട്ടംപാറയിലെ അശോകന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാട് സംഭവിച്ചിരുന്നു. പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?