ഒമ്പതുമാസത്തിനിടെ കുവൈത്ത് പ്രവാസികള്‍ നാട്ടിലേക്കയച്ചത് 327 കോടി ദീനാര്‍

കുവൈത്ത് സിറ്റി: (www.kvartha.com 13/01/2019) കഴിഞ്ഞ വര്‍ഷം ഒമ്പതുമാസത്തിനിടെ കുവൈത്ത് പ്രവാസികള്‍ നാട്ടിലേക്കയച്ചത് 327 കോടി ദീനാര്‍ എന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.9 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ലെ ഇതേ കാലത്തിനിടയില്‍ 315 കോടി ദീനാറായിരുന്നു വിദേശികള്‍ നാട്ടിലേക്കയച്ചിരുന്നത്.

News, Kuwait, Gulf, Business,Dinar, 327 Cr Dinar sent to other countries from Qatar

കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 2018ലെ അവസാനത്തെ മൂന്ന് മാസത്തിനിടെയില്‍ വിദേശികളയച്ച പണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ടായി. ഈ കാലത്തിനിടെ 105 കോടി ദീനാറാണ് കുവൈത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോയത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2018ല്‍ വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ച തുകയില്‍ വര്‍ധനയാണ് ഉണ്ടായത്. അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് ദീനാറിന്റെ മൂല്യം കൂടിയതും അതോടൊപ്പം ഇന്ത്യന്‍ രൂപയുള്‍പ്പെടെ ചില വിദേശരാജ്യങ്ങളുടെ മൂല്യം തകര്‍ന്നതുമാണ് വിദേശികളെ കൂടുതല്‍ പണം അയക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Business,Dinar, 327 Cr Dinar sent to other countries from Qatar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?