രണ്ടാം ഏകദിനത്തില്‍ തുടക്കവും ഒടുക്കവും അടിച്ചുപറത്തി ഇന്ത്യ; ന്യൂസിലാന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം

മൗണ്ട് മോന്‍ഗനൂയി: (www.kvartha.com 26.01.2019) ബാറ്റെടുത്തവരെല്ലാം അടിച്ചുതകര്‍ത്തപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം. ന്യൂസീലന്‍ഡിന് 325 റണ്‍സ് ആണ് വിജയലക്ഷ്യം. മൗണ്ട് മോന്‍ഗനൂയിയിലെ ബേ ഓവലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു.

അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 96 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും (66) അര്‍ധസെഞ്ച്വറി നേടി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 21 റണ്‍സെടുത്ത ധോണി-ജാദവ് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 320 കടത്തിയത്. ധോണി 33 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സോടെയും ജാദവ് 10 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റണ്‍സോടെയും പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 393 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0നു മുന്നിലാണ്.

 India vs New Zealand, Live Score 2nd ODI: Rohit Sharma, Shikhar Dhawan Fifties Help India Post 324/4 vs New Zealand, World, Cricket, News, Sports, Virat Kohli, Dhoni

ബാറ്റിങ്ങിനിറങ്ങിയവരെല്ലാം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ശിഖര്‍ ധവാന്‍ (67 പന്തില്‍ 66), രോഹിത് ശര്‍മ (96 പന്തില്‍ 87), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (45 പന്തില്‍ 43), അമ്പാട്ടി റായുഡു (49 പന്തില്‍ 47) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ന്യൂസീലന്‍ഡിനായി ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്വപ്ന സമാനമായ തുടക്കമാണ് രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇവരുടെ സഖ്യം 25.2 ഓവറില്‍ (152 പന്തില്‍) 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടു തീര്‍ത്ത കോഹ്‌ലി-റായുഡു സഖ്യവും (64), പിരിയാത്ത അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ധോണി-ജാദവ് സഖ്യവുമാണ് (53) ഇന്ത്യയ്ക്ക് പിന്നീട് കരുത്തായത്. 

ഇന്ത്യ 25 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 150 കടന്നെങ്കിലും മധ്യ ഓവറുകളില്‍ റണ്ണൊഴുക്കു കുറയുകയും അവസാന 10 ഓവറില്‍ പ്രതീക്ഷിച്ച രീതിയില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാതെ പോവുകയും ചെയ്തതോടെയാണ് സ്‌കോര്‍ 324ല്‍ ഒതുങ്ങിയത്. അവസാന ഓവറില്‍ നേടിയ 21 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ അതിനു മുന്‍പുള്ള ഒന്‍പത് ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 65 റണ്‍സ് മാത്രം. അതില്‍ ഒരു ബൗണ്ടറി പോലും പിറക്കാതെ പോയ നാല് ഓവറും ഉണ്ടായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി കരുതലോടെയായിരുന്നു രോഹിത് - ധവാന്‍ സഖ്യത്തിന്റെ തുടക്കം. പതിവുപോലെ സമയമെടുത്ത് നിലയുറപ്പിച്ച് പിന്നീട് കത്തിക്കയറിയ സഖ്യം ഒന്‍പത് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. 

18 ഓവറില്‍ ഇന്ത്യ 100 കടന്നു. ഇതിനു പിന്നാലെ 62 പന്തില്‍ നിന്നായിരുന്നു രോഹിത് ശര്‍മയുടെ 38-ാം ഏകദിന അര്‍ധസെഞ്ച്വറി. ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമായിരുന്നു ഇത്. പിന്നാലെ ധവാനും അര്‍ധസെഞ്ച്വറിയിലെത്തി. 53 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതമാണ് ധവാന്റെ 27-ാം ഏകദിന അര്‍ധസെഞ്ച്വറി.

66 റണ്‍സുമായി ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിനു ക്യാച്ചു നല്‍കിയായിരുന്നു മടക്കം. 67 പന്തുകള്‍ നേരിട്ട ധവാന്‍ ഒന്‍പതു ബൗണ്ടറി സഹിതമാണ് 66 റണ്‍സെടുത്തത്. സ്‌കോര്‍ 172ല്‍ എത്തിയപ്പോള്‍ രോഹിതും മടങ്ങി. ലോക്കി ഫെര്‍ഗൂസന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ബൗണ്ടറിക്കരികെ കോളിന്‍ ഗ്രാന്‍ഡ്ഹോമിന്റെ കൈകളിലൊതുങ്ങി. 

96 പന്തുകള്‍ നേരിട്ട രോഹിത്, ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്തു. സ്‌കോര്‍ 236ല്‍ എത്തിയപ്പോള്‍ കോഹ്‌ലിയും പുറത്ത്. ട്രെന്റ് ബൗള്‍ട്ടിനായിരുന്നു വിക്കറ്റ്. 45 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 43 റണ്‍സുമായിട്ടാണ് ക്യാപ്റ്റന്റെ മടക്കം.

35 റണ്‍സ് മാത്രം നീണ്ട കൂട്ടുകെട്ടിനു പിന്നാലെ അമ്പാട്ടി റായുഡുവും പുറത്തായി. 49 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 47 റണ്‍സെടുത്ത റായുഡുവിനെ ലോക്കി ഫെര്‍ഗൂസന്‍ സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നീടായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ 320 കടത്തിയ ധോണി-ജാദവ് സഖ്യത്തിന്റെ അവതാരം. വെറും 26 പന്തില്‍നിന്നാണ് ധോണി-റായുഡു സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs New Zealand, Live Score 2nd ODI: Rohit Sharma, Shikhar Dhawan Fifties Help India Post 324/4 vs New Zealand, World, Cricket, News, Sports, Virat Kohli, Dhoni.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?