ഹര്‍ത്താല്‍ അക്രമം: ഇതു വരെ അറസ്റ്റിലായത് 3,178 പേര്‍



(www.evisionnews.co) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3178 പേര്‍. 478 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അവശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവം ഗൗരവത്തോടെയാണ് കേന്ദ്രം നിരീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. അക്രമത്തിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണാണെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിലേക്ക് നാല് ബോംബുകളും സിപിഎം മാര്‍ച്ചിന് നേരെ രണ്ട് ബോംബുകളും എറിഞ്ഞു. ബോംബ് എറിയുന്നത് സിസിസടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?