31,000 കോടിയുടെ അഴിമതി ആരോപണങ്ങളുമായി കോബ്ര പോസ്റ്റ്; ബി ജെ പി പ്രതിക്കൂട്ടില്‍; ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് 10കോടിയുടെ സംശയകരമായ ഇടപാട് നടന്നു, ബി ജെ പിക്ക് 19.5 കോടി രൂപയുടെ സംഭാവന ലഭിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 29.01.2019) സാമ്പത്തിക രംഗത്തെ വന്‍ അഴിമതി പുറത്തുകൊണ്ടുവന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. 31,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച ഡെല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താസമ്മേളത്തിലൂടെയാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടത്.

സ്വകാര്യ ധനകാര്യ സ്ഥാപനമായ ഡി എച്ച് എഫ് എല്ലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചേരി വികസന പദ്ധതിയുടെ പേരിലടക്കം പൊതുമേഖല ബാങ്കുകളില്‍ നിന്നും പണം വായ്പയായി വാങ്ങിയാണ് തട്ടിപ്പ് നടത്തിവന്നത്. ഡി എച്ച് എഫ് എല്ലിന്റെ കടലാസ് കമ്പനികളാണ് ബി ജെ പിക്ക് 19.5 കോടി രൂപയുടെ സംഭാവന നല്‍കിയതെന്നും കോബ്ര പോസ്റ്റ് ആരോപിക്കുന്നു.

Cobrapost Claims DHFL Siphoned Off Rs 31,000 Cr Public Money, New Delhi, Politics, Allegation, Media, BJP, Corruption, Press meet, Narendra Modi, National.

എസ് ബി ഐ അടക്കമുള്ള പൊതുമേഖല ബാങ്കുകളില്‍ നിന്നും ക്രമ വിരുദ്ധമായി വായ്പ സ്വീകരിക്കുകയായിരുന്നു. ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 10കോടിയുടെ സംശയകരമായ ഇടപാട് നടന്നതായും കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുന്‍ ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

നേരത്തെയും മോഡി സര്‍ക്കാറിന്റെ അഴിമതി പുറത്തു കൊണ്ടുവന്ന് കോബ്രാ പോസ്റ്റ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അഴിമതി പുറത്തു വരുന്നു എന്ന പോസ്റ്റ് വന്നതോടെ കോബ്ര പോസ്റ്റിനെതിരെ ബി.ജെ.പി അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ്, ബി.എസ്.പി, എസ് പി, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കുവാനും ഹിന്ദുത്വ ആശയങ്ങളെ ഉയര്‍ത്തുന്നതിനും വേണ്ടി പണം വാങ്ങിയതിനു ശേഷം മാധ്യമസ്ഥാപനങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യമായി റിപ്പോര്‍ട്ടറോട് സംസാരിക്കുന്ന വിവരം നേരത്തെ കോബ്രപോസ്റ്റ് പുറത്തുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cobrapost Claims DHFL Siphoned Off Rs 31,000 Cr Public Money, New Delhi, Politics, Allegation, Media, BJP, Corruption, Press meet, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?