സര്‍ക്കാര്‍ ഇനിയും വാക്കുപാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തിലേക്ക്, പോസ്റ്റ് ഓഫീസ് മാര്‍ച്ച് 31ന്, തുടര്‍ന്ന് സത്യാഗ്രഹം
കാസര്‍കോട്: (www.kasargodvartha.com 27.01.2019) കേന്ദ്ര സര്‍ക്കാര്‍ ബാധ്യത നിറവേറ്റണമെന്നും, കേരള സര്‍ക്കാര്‍ വാക്കു പാലിക്കുന്നതോടൊപ്പം സുപ്രീം കോടതി വിധി നടപ്പാക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ജനുവരി 31ന് രാവിലെ 10 മണിക്ക് പോസ്റ്റ് ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സത്യാഗ്രഹവും നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാര്‍ നടത്തുന്ന പട്ടിണി സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ കാസര്‍കോട് സത്യാഗ്രഹ സമരം തുടരാനും മുന്നണി യോഗത്തില്‍ തീരുമാനമായി.
അര്‍ഹരായവരെ മുഴുവന്‍ പട്ടികയില്‍പെടുത്തുക, 2017 ജനുവരി 10ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിതളളുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബ്ബിന്ധരിരായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെല്ലാം പട്ടിണിസമരം നടത്തുന്നതായുള്ള അറിയിപ്പുകള്‍ നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകത്തതില്‍ യോഗം ഉതകണ്ഠ രേഖപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ കയ്യൂര്‍, കെ ചന്ദ്രാവതി, നളിനി സി വി, സുബൈര്‍ പടുപ്പ്, പ്രേമചന്ദ്രന്‍ ചോമ്പാല, ശിവകുമാര്‍ എന്‍മകജെ, സിബി അലക്‌സ്, മുകുന്ദകുമാര്‍ കെ വി, ജമീല എം പി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഷൈനി പി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, Strike, Endosulfan victims decided conduct Strike
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment