ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3,050 രൂപയായി; പവന് 24,400 രൂപയും
കൊച്ചി: (www.kvartha.com 26.01.2019) ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3,050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായ നിരക്കുകളില്‍ വെച്ച് റെക്കോര്‍ഡ് വിലയാണിത്. ഗ്രാമിന് 3,030 രൂപയാണ് ഇതിനു മുന്‍പു വന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.
പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. 2018 ഡിസംബര്‍ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു (ഗ്രാമിന് 2930 രൂപ). എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
അതേസമയം ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് വര്‍ധന 1,600 രൂപ. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായി.
സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന 2012ന്റെ അവസാന മാസങ്ങളില്‍ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു ഡോളറിന് എതിരെ രൂപയുടെ മൂല്യം 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാന്‍ഡുമാണു രാജ്യത്തെ സ്വര്‍ണവിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്.
ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്‌കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.
ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്‌കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.
Keywords: Gold price touches record high, Kochi, news, Kerala, Gold, Gold Price, Business.
Powered by Info News For You

Comments
Post a Comment