30000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കാശില്ല: റഫേല്‍ ഇടപാടില്‍ റിലയന്‍സിന് വേണ്ടി കേന്ദ്രം തഴഞ്ഞ എച്ച്.എ.എല്‍ പ്രതിരോധമന്ത്രിയെ കാണും
(www.evisionnews.co) റഫേല്‍ ഇടപാടില്‍ പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ ഇല്ലാത്ത കമ്പനിക്ക് മോദി സര്‍ക്കാര്‍ കരാര്‍ നല്‍കിയെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുമ്പോള്‍ ശമ്പളം കൊടുക്കാനാവാതെ ബുദ്ധിമുട്ടന്ന സ്ഥാപനം സഹായമാവശ്യപ്പെട്ട് പ്രതിരോധമന്ത്രിയെ ഇന്ന് കാണും.
എച്ച്.എ എലിന് കരാര്‍ നല്‍കാമെന്ന യുപിഎ സര്‍ക്കാരിന്റെ തീരുമാനം മാറ്റി റിലയന്‍സിന് നല്‍കി എന്നു മാത്രമല്ല ഇതിനകം കമ്പനിക്ക് നല്‍കാനുള്ള 15700 കോടി രൂപ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ പൂട്ടിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോഴാണ് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ ആര്‍ മാധവനും ബോര്‍ഡ് അംഗങ്ങളും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ കാണുന്നത്.
ഈപണം കിട്ടാനിരിക്കെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഗതിയില്ലാതായ കമ്പനി ആയിരം കോടി കടമെടുക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ 15000 കോടി നല്‍കാതിരിക്കുന്നത് എച്ച്.ഐ എലിനെ തകര്‍ക്കാനാണെന്നും അവിടുത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനുമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 30000 ജീവനക്കാരുള്ള സ്ഥാപനത്തെ പൂട്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നണ് കോണ്‍ഗ്രസിന്റെ ആരോപണം.
Powered by Info News For You

Comments
Post a Comment