ഷാജിക്ക് പിന്നാലെ കാരാട്ട് റസാഖും; കൊടുവള്ളി എം എല്‍ എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കി, അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തേക്ക് വിധി മരവിപ്പിച്ചു

കൊച്ചി: (www.kvartha.com 17.01.2019) ഷാജിക്ക് പിന്നാലെ കാരാട്ട് റസാഖും. കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന്റെ ജയം റദ്ദാക്കി. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തേക്ക് വിധി മരവിപ്പിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തു എന്ന പരാതിയിലാണ് ജയം റദ്ദാക്കിയത്. മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

മുസ്ലീം ലീഗിലെ എം എ റസാഖായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എന്നാല്‍ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എം എ റസാഖിനെ 10 വര്‍ഷം മുമ്പുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ഉണ്ടാക്കി വ്യക്തിപരമായി തേജോവധം ചെയ്തുവെന്ന് കണ്ടെത്തിയാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വിധിയെ മുസ്ലീം ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. വീഡിയോ ഉണ്ടാക്കിയതിന്റെ ചെലവ് തെരഞ്ഞെടുപ്പ് ചെലവില്‍ കാണിച്ചിട്ടില്ലെന്നും ഇത് അഴിമതിയുടെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞു.

Keywords: Karat Razak MLA election result cancelled, Politics, Election, Result, Cancelled, News, Kerala.


Karat Razak MLA election result cancelled, Politics, Election, Result, Cancelled, News, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?