വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 3 യുവാക്കളെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

കൊല്ലം: (www.kvartha.com 07.01.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ രണ്ടുവര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നു യുവാക്കളെ പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എസ് ഐ ആര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആലു കുന്നിന്‍പുറം അനൂപ് ഭവനത്തില്‍ അനുരാജ് (29), ആലും കുന്നിന്‍പുറം ഗോപിക വില്ലയില്‍ രഘുനാഥന്‍(48), തേവലപ്പുറം കണ്ണങ്കോട് അമ്പലത്തിനു സമീപം തോട്ടത്തില്‍ വീട്ടില്‍ അനില്‍കുമാര്‍ (52) എന്നിവരെയാണ് പോസ്‌കോ നിയമപ്രകാരം പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത ഉള്ളതായി കണ്ട വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങള്‍ അറിയുന്നത്.

3 arrested under Pocso for molesting minor boy, Kollam, News, Local-News, Youth, Police, Arrested, Crime, Criminal Case, Molestation, Kerala

തുടര്‍ന്നാണ് പുത്തൂര്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. എസ് ഐയോടൊപ്പം സിപിഒമാരായ ജയചന്ദ്രന്‍, മധു, സജീവ, അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 arrested under Pocso for molesting minor boy, Kollam, News, Local-News, Youth, Police, Arrested, Crime, Criminal Case, Molestation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?