പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട 2 തൊഴിലാളികള്‍ മരിച്ചു

തിരുവല്ല: (www.kvartha.com 19.01.2019) പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. തിരുവല്ല വേങ്ങലില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വേങ്ങലിലെ കര്‍ഷകത്തൊഴിലാളികളായ കഴുപ്പില്‍ കോളനിയിലെ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്.

അതേസമയം പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ല.

Two Death by pesticides at Thiruvalla, News, Local-News, Farmers, hospital, Treatment, Dead, Obituary, Kottayam, Medical College, Kerala

വെള്ളിയാഴ്ച രാത്രിയാണ് ഈ കര്‍ഷകര്‍ തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി അടിച്ചത്. ഇതിനിടെ ദേഹാസ്വാസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

കീടനാശിനിയില്‍ നിന്നുള്ള വിഷാംശമാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two Death by pesticides at Thiruvalla, News, Local-News, Farmers, hospital, Treatment, Dead, Obituary, Kottayam, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?