സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് 2 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി: (www.kasargodvartha.com 20.01.2019) സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പട്ടിമറ്റം ചെങ്ങര നടയന്‍തുരുത്തിയിലെ അരുണ്‍രാജ്- ജയ ദമ്പതികളുടെ മകന്‍ അജിത് (22), അങ്കമാലി അയ്യമ്പുഴ തൊമ്പിക്കോട് ഷിബു- ഉഷ ദമ്പതികളുടെ മകന്‍ വിമല്‍ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി- പറവൂര്‍ റോഡില്‍ ചെങ്ങമനാട് പുത്തന്‍തോട് വെച്ചാണ് അപകടമുണ്ടായത്.

അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ത്ഥികളാണ് ഇരുവരും. പൊയ്ക്കാട്ടുശേരി മാങ്ങാമ്പിള്ളി ക്ഷേത്രത്തില്‍ സുഹൃത്തിന്റെ വിവാഹചടങ്ങുകയായിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ വെള്ളിയാഴ്ച രാത്രി ചെങ്ങമനാട്ട് തങ്ങിയ ശേഷം രാവിലെ ഐടിസിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. എതിരെ നിന്നും വരികയായിരുന്ന ലോറിയിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബൈക്ക് അപകടത്തില്‍പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. അജിത്തിന്റെ സഹോദരങ്ങള്‍: അനില്‍, അഭിജിത്. അമല്‍ വിമലിന്റെ ഏക സഹോദരനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Kochi, Accidental-Death, 2 students died in Bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?