2 ലോറിക്കിടയില്‍പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചെര്‍ക്കള: (www.kasargodvartha.com 22.01.2019) രണ്ട് ലോറിക്കിടയില്‍പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തെക്കില്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി ഉമറുല്‍ ഫാറൂഖ് (40) ആണ് മരിച്ചത്. ഉമറുല്‍ ഫാറൂഖ് ഓടിച്ച ബൈക്ക് ഒരു ലോറിക്ക് മുന്നിലായിരുന്നു. ഇതിനിടയില്‍ പിറകിലൂടെ വന്ന മറ്റൊരു ലോറി ബൈക്കിലിടിച്ച് രണ്ടു ലോറിക്കുമിടയില്‍പെട്ട് ഫാറൂഖ് ഞെരിഞ്ഞ് മരിക്കുകയായിരുന്നു.

ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രണ്ട് ലോറികളും കസ്റ്റഡിയിലെടുത്തു. കല്ലുവെട്ട് തൊഴിലാളിയാണ് ഉമറുല്‍ ഫാറൂഖെന്ന് പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Bike-Accident, Lorry, Bike rider died after Lorry hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?