ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്കു നേരെയുണ്ടായ ആക്രമണം; 2 പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു, സി സി ടി വി പരിശോധിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 05.01.2019) ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിനിടെ നുള്ളിപ്പാടിയില്‍ വെച്ചാണ് നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടെയിലെ ഗണേശിന് (60) വെട്ടേറ്റത്.

പരിക്കേറ്റ ഗണേശ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കണ്ടാലറിയാവുന്ന രണ്ടംഗ സംഘത്തിനു നേരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ഗണേശ് പരാതിപ്പെട്ടു. അക്രമികളെ കണ്ടെത്താന്‍ പോലീസ് സംഭവ സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സി സി ടി വി പരിശോധിച്ചുവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Top-Headlines, Crime, BJP, Attack against BJP councilor; Case against 2
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?