ചുറ്റുമതില്‍ സ്ഥാപിക്കാന്‍ വെച്ച ഗ്രില്‍സ് കവര്‍ച്ച ചെയ്ത് വില്‍പന നടത്താനായി ആക്രിക്കടയിലെത്തി; 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.01.2019) ചുറ്റുമതില്‍ സ്ഥാപിക്കാന്‍ വെച്ച ഗ്രില്‍സ് കവര്‍ച്ച ചെയ്ത് വില്‍പന നടത്താനായി ആക്രിക്കടയിലെത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ തുരുത്തി മാച്ചിക്കാട് സ്വദേശി മണി എന്ന മഠത്തില്‍ മണി (55), കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ സുബ്രഹ്മണ്യന്‍ (48) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.

ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കാഞ്ഞങ്ങാട് മേലാങ്കോട്ടെ രാജേഷ് കമ്മത്തിന്റെ പരാതിയിലാണ് കവര്‍ച്ചയ്ക്ക് പോലീസ് കേസെടുത്തത്. കവര്‍ച്ച ചെയ്ത ഗ്രില്‍സ് വില്‍പന നടത്താനായി പൂട്ടക്കാട്ടെ ആക്രിക്കടയിലെത്തിയപ്പോഴാണ് സംഘം പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, case, Investigation, Kanhangad, 2 arrested for robbing Grills
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?