ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ അമേഠിയില്‍ പോരാട്ടം ശക്തമാക്കി ബി ജെ പി; രാഹുല്‍ ഗാന്ധി 2 മണ്ഡലങ്ങളില്‍ മത്സരിക്കും?
മുംബൈ/ന്യൂഡെല്‍ഹി: (www.kvartha.com 23.01.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്‌വാഡയിലോ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാന്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണു നന്ദേഡ്. കനത്ത തിരിച്ചടിയുണ്ടായ 2014 ലും കോണ്‍ഗ്രസിനെ കൈവിടാത്ത രണ്ട് മണ്ഡലങ്ങളിലൊന്നും, യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനം എന്നതുമാണ് മഹാരാഷ്ട്രയില്‍ നിന്നു രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് ആക്കം കൂട്ടുന്നത്. രാഹുല്‍ മഹാരാഷ്ട്രയില്‍ മത്സരിച്ചാല്‍ സംസ്ഥാനത്തുടനീളം അതിന്റെ ഗുണഫലം ഉണ്ടാകാമെന്ന കണക്കുകൂട്ടലുകളും നടത്തുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്വാഡയും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബിജെപി ജയിച്ചതു കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നു. കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കനത്ത പോരാട്ടം തന്നെയാകും ബി ജെ പി നടത്തുക.

എന്നാല്‍, ഒന്നിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് പ്രഥമപരിഗണന ലഭിക്കാന്‍ സാധ്യതയുള്ളയാളാണ് അശോക് ചവാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress President Rahul Gandhi to contest Lok Sabha polls from 3 seats from Amethi, Mumbai, Maharashtra, News, Politics, Lok Sabha, Election, Rahul Gandhi, Congress, BJP, National.

Powered by Info News For You

Comments
Post a Comment