തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്; അപകടം നടന്നത് ലോക റെക്കോഡ് ലക്ഷ്യമാക്കിയുള്ള കളിക്കിടെ

പുതുക്കോട്ട: (www.kvartha.com 21.01.2019) തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം. കഴിഞ്ഞദിവസം നടന്ന ജെല്ലിക്കെട്ടില്‍ 424 മത്സരാര്‍ത്ഥികളും 1354 കാളകളുമാണ് പങ്കെടുത്തത്.

ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫഌഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Jallikattu: Two killed, 30 injured during festival in Tamil Nadu’s Pudukottai, Crime, Criminal Case, Injured, Death, Competition, Record, News, National.

അതേസമയം, ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി. തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു.
ലോകറെക്കോഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 1354 കാളകളെയാണ് ഇത്തവണ മത്സരത്തിനിറക്കിയതെന്നും കഴിഞ്ഞ റെക്കോഡ് നേട്ടത്തിലുണ്ടായിരുന്ന 647 എണ്ണത്തെ അപേക്ഷിച്ച് ഇത്തവണ ഇത് ഇരട്ടിയാണെന്നും വേള്‍ഡ്കിങ്‌സ് ലോകറെക്കോഡ് യൂണിയന്‍ പ്രതിനിധി വ്യക്തമാക്കി. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം പുന:ക്രമീകരിക്കുകയായിരുന്നു.

മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയും സുരക്ഷാപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി 2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുകയും തുടര്‍ന്ന് 2017 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചില നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നേടിയെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jallikattu: Two killed, 30 injured during festival in Tamil Nadu’s Pudukottai, Crime, Criminal Case, Injured, Death, Competition, Record, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?