ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണത്തിന് തന്ത്രിക്ക് 2 ആഴ്ച കൂടി സമയം അനുവദിച്ചു

തിരുവനന്തപുരം: (www.kvartha.com 21.01.2019) ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നു ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രി കണ്ഠര് രാജീവരിനു വിശദീകരണത്തിനു കൂടുതല്‍ സമയം അനുവദിച്ചു. രണ്ടാഴ്ച കൂടിയാണു സര്‍ക്കാര്‍ സമയം അനുവദിച്ചത്. വിശദീകരണം നല്‍കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

തിങ്കളാഴ്ചയായിരുന്നു വിശദീകരണം നല്‍കേണ്ട അവസാന ദിവസം. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. മറുപടി തയ്യാറാക്കാന്‍ തന്ത്രി കണ്ഠരര് രാജീവരര് നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.

Purification ritual: TDB gives tantri two weeks more to respond, Thiruvananthapuram, News, Religion, Sabarimala, Sabarimala Temple, Women, Controversy, Notice, Kerala

നേരത്തെ ശുദ്ധിക്രിയ നടത്തിയ നടപടിയില്‍ കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് പട്ടികജാതി വര്‍ഗ കമ്മീഷന്‍ തന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. കമ്മിഷന്‍ അംഗം എസ് അജയകുമാറാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അജയകുമാര്‍ ഇക്കാര്യം അറിയിച്ചത്.

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുമ്പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മിഷന്‍ അംഗമായ തന്ത്രിക്ക് താന്‍ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം, ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധിക്രിയകള്‍ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്നു ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കറാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്ത്രിക്ക് നോട്ടീസ് നല്‍കിയതു ഹര്‍ജിക്കാരനടക്കമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതാണ്. അതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Purification ritual: TDB gives tantri two weeks more to respond, Thiruvananthapuram, News, Religion, Sabarimala, Sabarimala Temple, Women, Controversy, Notice, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?