ഓട്ടോറിക്ഷയില്‍ പോയ യുവതി തിരികെ വീട്ടിലെത്താന്‍ വൈകിയതിനെച്ചൊല്ലി തര്‍ക്കം; ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ചു; 2 പേര്‍ അറസ്റ്റില്‍
എടത്വ: (www.kvartha.com 15.01.2019) ഓട്ടോറിക്ഷയില്‍ യാത്രപോയ യുവതി തിരികെ വീട്ടിലെത്താന്‍ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. തലവടി കളങ്ങര അമ്പ്രയില്‍ പാലത്തിനു പടിഞ്ഞാറ് മൂലയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (38) ആണ് മരിച്ചത്. തടയാനെത്തിയ അനിലിന്റെ ഭാര്യ സന്ധ്യയ്ക്കും(30) കുത്തേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കളങ്ങര ഇരുപ്പുമൂട്ടില്‍ അമല്‍ (അപ്പു-22), കൊച്ചുപറമ്പില്‍ കെവിന്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞാണു സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
കെവിന്റെ സഹോദരി അയല്‍ക്കാരിയോടൊപ്പം അവരുടെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ അനിലിന്റെ ഓട്ടോറിക്ഷയില്‍ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ രോഗിക്കു ഡ്രിപ്പ് ഇടേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്ന് ഒന്നിച്ചു മടങ്ങാന്‍ വൈകുമെന്നും ഓട്ടോറിക്ഷയില്‍ തിരികെ പൊയ്‌ക്കൊള്ളാനും അയല്‍ക്കാരി നിര്‍ദേശിച്ചന്നു.
തുടര്‍ന്ന് അനിലിന്റെ ഓട്ടോയില്‍ യുവതി മടങ്ങി. എന്നാല്‍ അയല്‍ക്കാരി വീട്ടിലെത്തിയിട്ടും യുവതി വീട്ടിലെത്തിയിരുന്നില്ല. ഇക്കാര്യം അവര്‍ യുവതിയുടെ സഹോദരനെ അറിയിച്ചു. ഇതിനിടയില്‍ യുവതി വീട്ടിലെത്തുകയും ചെയ്തു. യുവതിയെ വീടിനടുത്ത് ഇറക്കിയ ശേഷമാണ് അനില്‍ വീട്ടിലേക്കു പോയത്. ഇരു വീടുകളും അടുത്ത പ്രദേശങ്ങളിലാണ്.
ഇതിനിടെ വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെനിന്നു വീട്ടിലെത്താന്‍ വൈകിയതിന്റെ കാരണം തിരക്കാന്‍ കെവിന്‍, അമലിനെ കൂട്ടി അനിലിന്റെ വീട്ടിലെത്തി. ഉറങ്ങാന്‍ കിടന്ന അനിലിനെ വിളിച്ചിറക്കി റോഡിലെത്തിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് അനിലിനും ഭാര്യയ്ക്കും കുത്തേറ്റത്. അനിലിന്റെ വലതു നെഞ്ചിലും ഇടതു തോളിലുമാണു കുത്തേറ്റത്.
സംഭവത്തിനു ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. കുത്തേറ്റു കിടന്ന അനിലിനെ വളരെ വൈകിയാണ് ആശ്രുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മരിച്ചു. ആദിത്യനാണ് അനിലിന്റെ ഏകമകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Auto driver stabbed to death; 2 arrested, attack, Stabbed to death, News, Local-News, Crime, Criminal Case, Arrested, Police, Case, Injured, hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment