ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്‍മാറി; അയോധ്യാക്കേസ് ജനുവരി 29 ന് പരിഗണിക്കും
ന്യൂഡല്‍ഹി: (www.kvartha.com 10.01.2019) ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് അയോധ്യാക്കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, Justice, Supreme Court of India, Politics, Religion, News, National.
വ്യാഴാഴ്ച കേസ് പരിഗണിക്കാനെടുത്തെങ്കിലും ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്‍മാറിയതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

സുന്നി വഖഫ് ബോര്‍ഡിന്റെ ആക്ഷേപത്തെ തുടര്‍ന്നാണ് പിന്മാറിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന്റെ അഭിഭാഷകനായി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു. ഇത് സുന്നി വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയത്. വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇതേത്തുടര്‍ന്നു കേസ് ജനുവരി 29ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. അന്നു പുതിയ ഭരണഘടനാ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കില്ലെന്നും അന്തിമവാദത്തിന്റെ തീയതി നിശ്ചയിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
അതിവേഗം വാദം കേട്ടു വിധി പറയണമെന്നു കേന്ദ്രമന്ത്രിമാരും ബിജെപിയും ഉള്‍പ്പെടെ ആവശ്യമുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണു ഭരണഘടനാ ബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി. ദീപക് മിശ്ര വിരമിക്കുകയും ചെയ്തു.
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്. അതിവേഗം വാദം കേട്ടു വിധി പറയണമെന്നു കേന്ദ്രമന്ത്രിമാരും ബിജെപിയും സംഘപരിവാര്‍ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
സുപ്രീംകോടതി വിധിക്കുശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ അന്തിമവാദം തുടങ്ങുന്ന തീയതി വ്യാഴാഴ്ച തീരുമാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഭൂമിതര്‍ക്കം മാത്രമായല്ല അയോധ്യവിഷയത്തെ കാണുന്നതെന്നു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലൂടെ സുപ്രീംകോടതി സന്ദേശം നല്‍കിക്കഴിഞ്ഞു.
പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.
പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.
Keywords: New Delhi, Justice, Supreme Court of India, Politics, Religion, News, National.
Powered by Info News For You
Comments
Post a Comment