മംഗലാപുരം വിമാനത്താവളത്തില്‍ 27ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി ഒരാളെ അറസ്റ്റു ചെയ്തു. കാസര്‍കോട് ബെദ്രടുക്ക കമ്പാറിലെ അബൂബക്കര്‍ മുഹമ്മദിനെ (46)യാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശിയായ മറ്റൊരാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടു ദിവസത്തിനിടെയാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അബൂബക്കറില്‍ നിന്നും 9,80,884 രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 303.210ഗ്രാം സ്വര്‍ണം പൊടിച്ച് ഓയില്‍ മിശ്രിതത്തില്‍ ചേര്‍ത്ത് ഗുളിക രൂപത്തില്‍ പോളിത്തീന്‍ കവറിലാക്കി അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 15ന് വൈകിട്ട് ദുബായില്‍ നിന്നെത്തിയ സ്പെയ്സ് ജെറ്റ് വിമാനത്തിലെ സീറ്റിന് മുന്നിലെ മാഗസിന്‍ സ്റ്റാന്റിനകത്തുനിന്നാണ് 549.130 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത്. 

സ്വര്‍ണ്ണം പൊടിച്ച് പശരൂപത്തിലാക്കി രണ്ടു പാക്കറ്റുകളിലാക്കുകയും പൊളിത്തീന്‍ കവറില്‍ സൂക്ഷിക്കുകയുമായിരുന്നു. 17,76,436 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യുവാവ് കസ്റ്റംസ് പരിശോധനക്കെത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?