പിടിച്ചെടുത്ത 257വാഹനങ്ങള്‍ ലേലത്തിന്: ഉടമകള്‍ക്ക് ഒരുമാസത്തിനകം തിരിച്ചെടുക്കാം

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വിവിധ കാലങ്ങളിലായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് അവകാശികള്‍ സമീപിക്കാത്തതുമായ 257 സ്വകാര്യ വാഹനങ്ങള്‍ ലേലം ചെയ്യും. ജില്ലയിലാദ്യമായാണ് ഇത്രയും കൂടുതല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യലേലത്തിനായി വെക്കുന്നത്. ഉടമകള്‍ക്ക് അവസാന അവസരമെന്ന നിലയില്‍ വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് വിവിധ വകുപ്പ് അധികൃതരെ സമീപിക്കുന്നതിനായി 30 ദിവസംകൂടി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. 

മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രേഖകളുമായി ഹാജരാവാത്തപക്ഷം വാഹനങ്ങള്‍ ലേലം ചെയ്യും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റുമായി പോലീസ്, റവന്യൂ, ആര്‍.ടി.ഒ. വകുപ്പുകള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ (9447100298), ഡിവൈഎസ്പി (നാര്‍കോട്ടിക്സ്) നന്ദനന്‍പിള്ള (9497990144) എന്നിവരെ ബന്ധപ്പെടണം. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?