മാസം പ്രതി 25,000 രൂപ എമര്‍ജന്‍സി പെന്‍ഷന്‍ വാങ്ങിയ മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍: (05.01.2019 kvartha.com) എമര്‍ജന്‍സി പെന്‍ഷന്‍ വാങ്ങിയ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് കോണ്‍ഗ്രസ്. പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതിന്റെ തൊട്ടു പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാനെതിരെ തിരിഞ്ഞത്. 25,000 രൂപയാണ് മാസം പ്രതി ശിവരാജ് സിംഗ് ചൗഹാന്‍ ഈ പെന്‍ഷന്റെ കീഴില്‍ വാങ്ങിയിരുന്നത്.

അടിയന്തിരാവസ്ഥകാലത്ത് ഭരണകൂടം തടവിലിട്ടവര്‍ക്കായി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതിയായിരുന്നു എമര്‍ജന്‍സി പെന്‍ഷന്‍ പദ്ധതി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1975 76 വര്‍ഷങ്ങളില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് നിരവധി ആര്‍ എസ് എസ് നേതാക്കള്‍ അഴിക്കുള്ളിലായിരുന്നു.

National, Shivraj Chouhan, BJP, Congress

വരുമാന നികുതി നല്‍കുന്ന ശിവരാജ് സിംഗ് ചൗഹാന്‍ പെന്‍ഷന്‍ വാങ്ങിയത് പരിഹാസ്യമാണെന്ന് സംസ്ഥാന മന്ത്രി ഗോവിന്ദ് സിംഗ് ആരോപിച്ചു. അല്പമെങ്കിലും ധാര്‍മ്മീകത ഉണ്ടായിരുന്നുവെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ആ പണം വാങ്ങില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എമര്‍ജന്‍സി പെന്‍ഷന്‍ പദ്ധതി ഖജനാവിന് പ്രതിവര്‍ഷം 60 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 SUMMARY: Bhopal: A day after the Congress-led Madhya Pradesh government suspended the BJP's pension scheme to MISA detainees, a senior minister blazed guns at former chief minister Shivraj Singh Chouhan for being a beneficiary of the scheme despite being an income tax payer.

Keywords: National, Shivraj Chouhan, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?