വൈദ്യുതി നിലച്ചാല്‍ ജില്ലാ ആസ്ഥാനത്തെ ഹെഡ്‌പോസ്‌റ്റോഫീസിലെ ഏഴ് സേവനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും; നാട് പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ പോസ്‌റ്റോഫീസിന്റെ പ്രവര്‍ത്തനം ജാംബവാന്റെ കാലത്തേതു തന്നെ, പുതിയ ജനറേറ്റര്‍ വാങ്ങിക്കുന്നതിന് പകരം 2,500 രൂപയ്ക്ക് വാടകയ്്ക്ക് എടുക്കുന്നതാണ് ലാഭമെന്ന കണ്ടുപിടിത്തവുമായി അധികൃതര്‍
കാസര്‍കോട്: (www.kasargodvartha.com 22.01.2019) വൈദ്യുതി നിലച്ചാല്‍ ജില്ലാ ആസ്ഥാനത്തെ ഹെഡ്‌പോസ്‌റ്റോഫീസിലെ ഏഴ് സേവനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം, സേവിംഗ് ബാങ്ക്, രജിസ്‌ട്രേഷന്‍, പാര്‍സല്‍ ബുക്കിംഗ്, മണി ഓര്‍ഡര്‍, ടെലിഫോണ്‍ പേയ്‌മെന്റ്, സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ എല്ലാം വൈദ്യുതി നിലച്ചാല്‍ പ്രതിസന്ധിയിലാവുകയാണ്. ആറു വര്‍ഷം മുമ്പ് തകരാറിലായ ജനറേറ്റര്‍ ഇതുവരെയും മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോസ്‌റ്റോഫീസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പി എം 3 കാറ്റഗറിയില്‍ ഉള്‍പെട്ട കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസില്‍ ജനറേറ്റര്‍ സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്നത്. പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. വൈദ്യുതി നിലച്ചാല്‍ പുറമെ നിന്നും 2,500 രൂപ നിരക്കില്‍ ദിവസവേദനത്തിന് ജനറേറ്റര്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്.
1983 ലാണ് കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. 2006 ലാണ് ഇവിടെ ജനറേറ്റര്‍ സൗകര്യം ഏര്‍പെടുത്തിയത്. നിലവിലുള്ള ജനറേറ്റര്‍ ആറു വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ ചിലവില്‍ ജനറേറ്റര്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാകുമെങ്കിലും ഇതിന് ഗ്യാരണ്ടി ഇല്ലാത്തതിനാല്‍ അധികൃതര്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ആറു ലക്ഷം രൂപ ചിലവില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് പോസ്റ്റുമാസ്റ്റര്‍ ജനറലിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും ഇതിന് അനുമതി ലഭിച്ചിട്ടില്ല.
ആര്‍ എം എസ് സൗകര്യം ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പോസ്‌റ്റോഫീസിന് ജനറേറ്റര്‍ ഇല്ലെന്നത് ഇടപാടുകാരെ വലിയ രീതിയില്‍ ബുദ്ധിമ്മുട്ട് സൃഷ്ടിക്കുന്നുണ്ട്. പരീക്ഷാ കാലത്ത് ചോദ്യപ്പേപ്പറുകള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പോസ്‌റ്റോഫീസിന് സ്വന്തമായി ജനറേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പാര്‍സല്‍ സര്‍വീസ് ഉള്‍പെടെ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഹെഡ്‌പോസ്‌റ്റോഫീസ് എത്രയും പെട്ടെന്ന് പുതിയ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ജനറേറ്റര്‍ വാടകയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജനറേറ്റര്‍ കൊണ്ടുവരാന്‍ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. സൂപ്രണ്ട് ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന ഹെഡ് പോസ്‌റ്റോഫീസില്‍ ജനറേറ്റര്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Head Post Office, News, Electricity, Top-Headlines, Current, Generator, No generator in Head post office

Powered by Info News For You

Comments
Post a Comment