വിക്കറ്റുകളുടെ പെരുമഴയായി കൃഷ്ണഗിരിയിലെ പിച്ച്; രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം
കൃഷ്ണഗിരി(വയനാട്): (www.kvartha.com 17.01.2019) ബോളര്‍മാരുടെ ഇഷ്ട പിച്ച് ആയി മാറുകയാണ് വയനാട് കൃഷ്ണഗിരിയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ച്. കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരുഭാഗത്തും വിക്കറ്റുകളുടെ പെരുമഴയാണ്.
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 185 റണ്‍സിന് ആള്‍ ഔട്ടായ കേരളം ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 162 ല്‍ അവസാനിപ്പിച്ചു. എന്നാല്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം 171 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെയാണ് കേരളത്തിനെതിരെ 195 റണ്‍സ് വിജയലക്ഷ്യവുമായി ഗുജറാത്ത് ഇറങ്ങിയത്. ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഗുജറാത്ത് വിജയലക്ഷ്യവുമായി ഇറങ്ങുന്നത്.
Keywords: Kerala, Ranji Trophy, Cricket, News, Sports, Gujarat, Wayanad, Ranji Trophy: Gujrath lost 4 wickets in 24 runs

Powered by Info News For You

Comments
Post a Comment