ഹമദ് വിമാനത്താവളത്തിലേക്ക് 24 മണിക്കൂര്‍ ബസ് സര്‍വീസ്

ദോഹ:(www.kvartha.com 13/01/2019) ഹമദ് വിമാനത്താവളത്തിലേക്ക് 24 മണിക്കൂര്‍ ബസ് സര്‍വീസ്. പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ 24 മണിക്കൂര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. ഇതോടൊപ്പം 737ാം നമ്പര്‍ ബസ് സര്‍വീസിന്റെ റൂട്ടില്‍ മാറ്റവും വരുത്തിയിട്ടുണ്ട്.

പുതിയ ബസ് സര്‍വീസ് വേണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യവും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും കണക്കിലെടുത്താണ് പുതിയ ബസ് സര്‍വീസ്. 757ാം നമ്പര്‍ ബസാണ് ഹമദ് വിമാനത്താവളത്തിലേക്ക് പുതിയതായി സര്‍വീസ് തുടങ്ങുന്നത്.

News, Doha, Gulf, Airport, 24x7 Bus service to Hamad airport

ഞായറാഴ്ച മുതല്‍ 737ാം നമ്പര്‍ സര്‍വീസിന്റ റൂട്ടുകളില്‍ മാറ്റംവരും. 757ാം നമ്പര്‍ ബസ് ഹമദ് വിമാനത്താവളത്തിലേക്ക് 24 മണിക്കൂറും സര്‍വീസ് നടത്തും. 737ാം നമ്പര്‍ ബസും ഇതേ സമയക്രമത്തിലായിരിക്കും ഓടുക. പുലര്‍ച്ചെ നാലു മുതല്‍ രാത്രി 11വരെ ഓരോ അര മണിക്കൂറിലും രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലു വരെ ഓരോ ഒരു മണിക്കൂറിലും ബസ് സര്‍വീസുണ്ടാകും.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Doha, Gulf, Airport, 24x7 Bus service to Hamad airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?