മഞ്ചേശ്വരത്ത് 24 മണിക്കൂർ നിരോധനാജ്ഞ: താലൂക്ക് പരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിലേക്ക് സി.ആർ.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്നാണ് നടപടി. അന്യായമായ സംഘം ചേരൽ നിരോധിച്ചും അക്രമ പ്രവർത്തനങ്ങൾ അടിയന്തിരമായി അമർച്ച ചെയ്യുന്നതിനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മഞ്ചേശ്വരം പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും കലക്ടർ അറിയിച്ചു.
Powered by Info News For You

Comments
Post a Comment