കുട്ടി ഡ്രൈവര്‍മാര്‍ക്ക് പൂട്ടിട്ട് ബേക്കല്‍ പോലീസ്; സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു, ഒരു മാസത്തിനിടെ പിഴയായി ഈടാക്കിയത് 2.22 ലക്ഷം രൂപ
ബേക്കല്‍: (www.kasargodvartha.com 05.01.2019) കുട്ടി ഡ്രൈവര്‍മാര്‍ക്ക് പൂട്ടിട്ട് ബേക്കല്‍ പോലീസ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തുടരുന്ന പരിശോധനയില്‍ നിരവധി ബൈക്കുകളാണ് പോലീസ് പിടികൂടിയത്. ഒരു മാസത്തിനിടെ 2.22 ലക്ഷം രൂപ പിഴയായി ഈടാക്കിയതായി ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുട്ടി ഡ്രൈവര്‍മാരുടെ ചീറിപ്പായല്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയത്.
വാഹന പരിശോധന നടത്തുമ്പോള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ ഓടിച്ചുള്ള കുട്ടികളുടെ പോക്ക് അപകടം വരുത്തുന്നതിനാലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടങ്ങിയത്. എസ് ഐമാരായ കെ പി വിനോദ് കുമാര്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടി ഡ്രൈവര്‍മാര്‍ക്കും നിയമം പാലിക്കാതെയുമുള്ള ഡ്രൈവര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, Driver, Bike, Bekal Police's action against Minor driving
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Police, Driver, Bike, Bekal Police's action against Minor driving
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment