ശബരിമല പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി 22നു പരിഗണിക്കില്ല

(www.evisionnews.co) ശബരി മലയിലെ യുവതീ പ്രവേശന കേസിലെ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ഈ മാസം 22നു പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര അവധിയിലായതാണ് കാരണം. കേസ് 22നു പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ചികിത്സാർത്ഥമാണ് ഇന്ദു മൽഹോത്ര അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. അവധി എന്ന് തീരുമെന്നത് സംബന്ധിച്ചും കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല. പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.
ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് 22ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ജനുവരി 22ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
Powered by Info News For You
Comments
Post a Comment