പള്ളിക്കുനേരെ ബോംബാക്രമണം; 21 പേര്‍ മരിച്ചു

മനില:(www.kvartha.com 27/01/2019) പള്ളിക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 21 പേര്‍ മരിച്ചു. ഫിലിപ്പൈന്‍സിലെ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിലാണ് 21 പേര് കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവമുണ്ടായത്.

റോമന്‍ കാത്തലിക്ക് പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ പള്ളിയുടെ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും സ്‌ഫോടനം ഉണ്ടായി. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

News, Manila, Death, Injured, World, Bomb attack,Church, Soldiers,Bomb Attack at Philippines Cathedral Kills 20

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഇസ്ലാമിക് ഭീകരരുടെ സജീവ സാന്നിധ്യമുള്ള സ്ഥലമാണ് ജോളോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manila, Death, Injured, World, Bomb attack,Church, Soldiers,Bomb Attack at Philippines Cathedral Kills 20


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?