നൈജീരിയന്‍ വ്യാജ ഇ മെയില്‍ തട്ടിപ്പ്; ചാവക്കാട് സ്വദേശിക്ക് നഷ്ടമായത് 21 ലക്ഷം

ഗുരുവായൂര്‍: (www.kvartha.com 25.01.2019) വ്യാജ ഇ മെയില്‍ ചമച്ച് നൈജീരിയന്‍ സംഘം നടത്തിയ തട്ടിപ്പില്‍ ചാവക്കാട് തിരുവത്ര സ്വദേശി കെ.എന്‍.ശശിയുടെ എക്കൗണ്ടില്‍ നിന്ന് 21 ലക്ഷം രൂപ നഷ്ടമായി. ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂര്‍ ശാഖ വഴിയാണ് തട്ടിപ്പ് നടന്നത്. ഇവിടെ അക്കൗണ്ടുള്ള ശശിയുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് 21 ലക്ഷം രൂപ ബംഗളൂരുവിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇമെയില്‍ കണ്ട ബാങ്ക് മാനേജര്‍ പണം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് നല്‍കി. തന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതറിഞ്ഞ ശശി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരിവുലെ അക്കൗണ്ട് ഉടമയെ മനസിലാക്കിയെങ്കിലും ആ അക്കൗണ്ടില്‍ നിന്ന് തുക 14 അക്കൗണ്ടുകളിലേക്ക് പോയിരുന്നു. ഈ അക്കൗണ്ടുകളിലൊന്നിന്റെ ഉടമയായ അസം സ്വദേശി ദിവന്‍ സാസോനി എന്നയാളെ പോലീസ് കഴിഞ്ഞ 22ന് അറസ്റ്റ് ചെയ്തു.

Fake e mail cash cheating Chawakkad native losses 21 lakh, Guruvayoor, News, Local-News, Cheating, ATM card, Police, Complaint, Bank, Probe, Kerala.

തന്റെ എക്കൗണ്ടിലേക്ക് പണമെത്തിയ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ലത്രെ. തന്നെക്കൊണ്ട് ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ചത് നൈജീരിയന്‍ സ്വദേശികളാണെന്നും എ.ടി.എം കാര്‍ഡ് അവരുടെ കൈവശം തന്നെയാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. നൈജീരിയന്‍ സൈബര്‍ തട്ടിപ്പ് സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. പ്രതികള്‍ക്കായി ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.


Keywords: Fake e mail cash cheating Chawakkad native losses 21 lakh, Guruvayoor, News, Local-News, Cheating, ATM card, Police, Complaint, Bank, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?