പ്ലസ്ടു വിദ്യാര്‍ത്ഥിനിയും 21കാരനും ഒളിച്ചോടി എത്തിയത് കൊടുങ്കാട്ടില്‍; പോലീസ് കാടുവളഞ്ഞിട്ടും കിട്ടിയില്ല; ആദിവാസികള്‍ ഉപക്ഷേിച്ച വീടുകളില്‍ 23 ദിവസം മാറി മാറി താമസിച്ചു; വിശപ്പ് സഹിക്കാനാകാതെ കാടിറങ്ങിയപ്പോള്‍ വലയിലായി; പിടിയിലായ കാമുകന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പോലീസ്

മൂലമറ്റം: (www.kvartha.com 30.01.2019) പ്ലസ്ടു വിദ്യാര്‍ത്ഥിനിയും 21കാരനും ഒളിച്ചോടി എത്തിയത് കൊടുങ്കാട്ടില്‍. പോലീസ് കാടുവളഞ്ഞിട്ടും കമിതാക്കളെ കിട്ടിയില്ല. ആദിവാസികള്‍ ഉപക്ഷേിച്ച വീടുകളില്‍ 23 ദിവസം മാറി മാറി താമസിച്ചാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. ഒടുവില്‍ വിശപ്പ് സഹിക്കാനാകാതെ കാടിറങ്ങിയപ്പോള്‍ ഇരുവരും വലയിലായി. മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജിനെ (21) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു ബുധനാഴ്ച പീരുമേട് കോടതിയില്‍ ഹാജരാക്കി. അപ്പുവിനെയും തൊടുപുഴ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയില്‍ കഴിയുകയായിരുന്നു അപ്പുവെന്നു പോലീസ് പറഞ്ഞു.

Lovers arrested after 23 days forest life, Missing, Eloped, Arrested, Police, Court, Hospital, Treatment, Kottayam, Crime, Criminal Case, Kerala

മരംകയറ്റത്തൊഴിലാളിയായ അപ്പു ഏതാനുംമാസം മുമ്പ് കുമളിയിലെത്തുകയും പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് സണ്‍ഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി തിരച്ചെത്തിയില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച് വീട്ടുകാര്‍ കുമളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂര്‍ മലയില്‍ നിന്നു പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പോലീസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. അടൂര്‍മല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളില്‍ രഹസ്യമായി താമസിക്കുകയായിരുന്ന പോലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും രണ്ടു വഴിക്ക് ഓടി. പിന്നാലെ പോലീസും നാട്ടുകാരും. പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുകാര്‍ വെള്ളവും ആഹാരവും നല്‍കി. ഇതിനിടെ നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞു വച്ചു പോലീസില്‍ അറിയിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പോലീസും പിന്തുടര്‍ന്ന് പിടികൂടി.

അതേസമയം സ്ത്രീകളെ വലയില്‍ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് ചിങ്ങവനത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.

മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയില്‍ നിന്നു കാര്‍ഷികവിഭവങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lovers arrested after 23 days forest life, Missing, Eloped, Arrested, Police, Court, Hospital, Treatment, Kottayam, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?