20 വര്‍ഷം മുമ്പ് നടന്ന കല്ലേറ് കേസില്‍ തടവ് വിധിച്ച് കോടതി; മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു

ചെന്നൈ: (www.kvartha.com 07.01.2019) 20 വര്‍ഷം മുമ്പ് നടന്ന കല്ലേറ് കേസില്‍ മന്ത്രിക്ക് കോടതി തടവ് വിധിച്ചു. തമിഴ്‌നാട് മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്കാണ് ശിക്ഷ വിധിച്ചത്. ഇതേതുടര്‍ന്ന് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു.

20 വര്‍ഷം മുമ്പ് നടന്ന ഒരു കല്ലേറ് കേസുമായി ബന്ധപ്പെട്ടാണ് കോടതി മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചത്. മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയില്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് റെഡ്ഡി അറിയിച്ചു.

ഹൊസൂരില്‍ വ്യാജമദ്യത്തിനെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. 1998ല്‍ ഹൊസൂരില്‍ വ്യാജമദ്യം കഴിച്ച് 30 പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ വ്യാപകമായി വാഹനം തടയുകയും പോലീസ് അടക്കം ആക്രമിക്കപ്പെടുകയും ചെയ്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് 108 പേര്‍ക്കെതിരേയായിരുന്നു കേസ്.

അന്ന് ബിജെപി അംഗമായിരുന്ന റെഡ്ഡി പിന്നീട് എഡിഎംകെയില്‍ ചേരുകയായിരുന്നു. ഹൊസൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് റെഡ്ഡി തമിഴ്‌നാട് നിയമസഭയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Tamilnadu, Court, Minister, National, Tamil Nadu sports minister Balakrishna Reddy sentenced to three years imprisonment 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?