ശബരിമല: നിരാഹാരസമരം നടത്തുന്ന വി ടി രമയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; ബി ജെ പി സമരം 20ന് അവസാനിപ്പിക്കും
തിരുവനന്തപുരം: (www.kvartha.com 18.01.2019) ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 20 ന് രാവിലെ അവസാനിപ്പിക്കും. നേരത്തെ 22 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകുന്നതിനാലാണ് സമരം അവസാനിപ്പിക്കുന്നത് . 20ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ രണ്ടുലക്ഷം പേരെ പങ്കെടുപ്പിച്ച് അയ്യപ്പഭക്തജന സംഗമം നടക്കുന്നതിനാല്‍ അന്നുരാവിലെ സത്യാഗ്രഹം അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി രമയ്ക്ക് പകരം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് ഉപവാസം ആരംഭിക്കും. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വി.ടി.രമയെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് സമരപ്പന്തലില്‍ നിന്നും മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP to withdraw Sabarimala protest on Jan 20, Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Politics, BJP, Trending, Arrested, Police, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment