ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം 'സുകുമാരക്കുറുപ്പ്' മാതൃകയിലുള്ള നാടകം; 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ തോട്ടത്തിലെ ജോലിക്കാരനെ മുഖം വികൃതമാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍, കുടുക്കിയത് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രം
ഭോപാല്‍: (www.kvartha.com 29.01.2019) മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം 'സുകുമാരക്കുറുപ്പ്' മാതൃകയിലുള്ള നാടകമാണെന്നു തെളിഞ്ഞു. 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക നേടാനായി ഹിമ്മത്ത് പട്ടീദാര്‍ (36) താന്‍ കൊല്ലപ്പെട്ടതായി വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും മൃതദേഹം പട്ടീദാറുടെ ജോലിക്കാരനായ മദന്‍ മാളവിയ (32) യുടേതാണെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. മൃതദേഹം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ തന്റെ വസ്ത്രങ്ങളും ധരിപ്പിച്ചു. ബൈക്കും ഇവിടെ കൊണ്ടിട്ടു.
നിരവധി കുത്തുകളേറ്റ് മുഖം കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാനത്ത് ഏറെ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. കൊലയാണെന്ന് തിരിച്ചറിഞ്ഞതോടെ ഒളിവില്‍ പോയ പട്ടീദാറിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലപ്പെട്ടതു മാളവിയ തന്നെയാണെന്നു ഡിഎന്‍എ പരിശോധനയിലൂടെയാണു പോലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ജനുവരി 23 നു മധ്യപ്രദേശിലെ രത്തം ജില്ലയില്‍ കമീദ് ഗ്രാമത്തില്‍ ഹിമ്മത്ത് പട്ടീദാറുടെ പാടത്താണു കഴുത്തറുത്ത നിലയില്‍ അയാളുടേതെന്ന് ആദ്യം സംശയിച്ച മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പട്ടീദാറെ കൊലപ്പെടുത്തിയശേഷം മാളവിയ മുങ്ങിയെന്നാണ് ആദ്യം പോലീസ് കരുതിയത്.
എന്നാല്‍, മൃതദേഹത്തിനു സമീപത്തു നിന്ന് പട്ടീദാറുടെ വസ്ത്രങ്ങള്‍ ലഭിച്ചതു സംശയത്തിനിടയാക്കി. തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് യഥാര്‍ഥ കൊലയാളിയെ കണ്ടെത്തിയത്. കടുത്ത കടക്കെണിയിലായ പട്ടീദാര്‍ ലൈഫ് ഇന്‍ഷുറന്‍സ് തുകയായ 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണു സംശയിക്കുന്നത്.
മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ജനുവരി 23നു പിതാവാണു പോലീസിനെ അറിയിച്ചത്. തുടര്‍ന്നു ഫോറന്‍സിക് വിദഗ്ധരും പോലീസ് നായ്ക്കളും ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം രംഗത്തിറങ്ങി. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സമീപത്തുനിന്ന് പട്ടീദാറിന്റെ തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ട് രേഖകളും രക്തം പുരണ്ട ബെല്‍റ്റും ലഭിച്ചു.
പട്ടീദാറിന്റെ ഫാമില്‍ ജോലിക്കാരനായ മദന്‍ മാളവിയയെ സംഭവത്തിനു തൊട്ടുതലേന്നു കാണാനില്ലെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 500 മീറ്റര്‍ അകലെനിന്ന് ചെളിപുരണ്ട വസ്ത്രങ്ങളും ഷൂസും ലഭിച്ചു. ഇതു മാളവിയയുടെ കുടുംബം തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.
കൊലപാതകം നടക്കുന്ന ദിവസം നാലര വരെ ഹിമ്മത്തിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ ഫോണ്‍ രേഖകളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടത് സംശയം വര്‍ധിപ്പിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്നും ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കരിച്ചതായും വ്യക്തമായി. എല്ലാ രാത്രികളിലും പാടത്തെ പമ്പ് ഓണ്‍ ചെയ്യാന്‍ പട്ടീദാര്‍ എത്തിയിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി പമ്പ് ഓണായിരുന്നില്ല.
എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രം മാളവിയയുടെ കുടുംബം തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം പട്ടീദാറിന്റെയല്ല മാളവിയയുടെതാണെന്ന് ഉറപ്പിച്ചത്.
പിന്നീടുള്ള അന്വേഷണത്തില്‍ പട്ടീദാര്‍ 2018 ഡിസംബര്‍ 17ന് 20 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതായി കണ്ടെത്തി. പത്തു ലക്ഷം രൂപ ഇയാള്‍ക്കു കടമുണ്ടെന്നും തിരിച്ചറിഞ്ഞു. ഇതിനുള്ള പണം കണ്ടെത്താനാണ് പട്ടീദാര്‍ സിനിമാക്കഥകളെ വെല്ലുന്ന കൊലയ്ക്കു തിരക്കഥയൊരുക്കിയതെന്നാണ് പോലീസ് നിഗമനം.
പട്ടീദാറിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്തുന്നവര്‍ക്കു അര ലക്ഷം രൂപ നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചു. കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബിജെപിയും ശ്രമിച്ചിരുന്നു.
തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാനായി സുകുമാരക്കുറുപ്പും സംഘവും ചേര്‍ന്ന് ഫിലിം റപ്രസന്റേറ്റീവായ ചാക്കോയെ വധിച്ചത് 1984 ജനുവരി 22 ന് വെളുപ്പിനാണ്. മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കാറിലിട്ടു കത്തിക്കുകയും ചെയ്തു. ഗൂഢോലോചന കണ്ടെത്തിയതോടെ ഒളിവില്‍ പോയ സുകുമാരക്കുറുപ്പിനെ പിടികൂടാനുള്ള പോലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RSS Worker Found Murdered Last Week. DNA Test Shows He Could Be Killer, Bhoppal, Madhya pradesh, News, Crime, Criminal Case, Murder, Police, Dead Body, Burnt, Politics, National.

Powered by Info News For You

Comments
Post a Comment