20 പട്ടിക ജാതി യുവാക്കള്‍ക്ക് വിദേശ ജോലി; ചരിത്രമെഴുതി എറണാകുളം ജില്ലാ പഞ്ചായത്ത്

കൊച്ചി: (www.kvartha.com 21.01.2019) പട്ടിക ജാതി വികസന ഫണ്ട് വിനിയോഗിച്ച് 20 യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വിദേശ ജോലിക്ക് അയച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് ചരിത്രം കുറിച്ചു. നടപ്പ് വര്‍ഷത്തെ എസ്.സി പദ്ധതി യില്‍ യുവജന സൗഹൃദ പദ്ധതിയുടെ ഭാഗമായി അങ്കമാലിയിലെ എസ്‌പോയര്‍ അക്കാദമിയുമായി ചേര്‍ന്ന് സ്‌കഫോള്‍ഡിങ് പരിശീലനം നല്‍കിയാണ് യുവാക്കള്‍ക്ക് സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭ്യമാക്കിയത്.

പൂര്‍ണമായും സൗജന്യ തൊഴില്‍ പരിശീലനം നല്‍കി ഗള്‍ഫില്‍ ജോലി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തു ആദ്യമായി നടപ്പിലാക്കിയത് എറണാകുളം ജില്ലാ പഞ്ചായത്താണ്. ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഞ്ച് പേര്‍ക്കുള്ള വിസയും പതിനഞ്ച് പേര്‍ക്ക് നിയമന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ വിതരണം ചെയ്തു.

20 scheduled tribe youth join foreign country jobs, Kochi, News, Local-News, Visa, Education, Students, Compensation, Youth, Religion, Kerala

പുതിയ ആകാശം എന്ന പദ്ധതിയിലൂടെ ഓരോ വിദ്യാര്‍ത്ഥിക്കും വിദേശ ജോലിക്ക് ഒരു ലക്ഷം രൂപ ധന സഹായം ജില്ലാ പഞ്ചായത്ത് നല്‍കുന്നു. വിസ, യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ ആണ് ധന സഹായം, നവയുഗം പദ്ധതിക്ക് കീഴില്‍ നാല് പരിശീലന പദ്ധതികള്‍ ആണ് ഉള്ളത്. 75 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

എസ്‌പോയര്‍ അക്കാദമിയുടെ സഹായത്തോടെ സ്‌കഫോള്‍ഡിങ്, ഫാബ്രിക്കേറ്റര്‍ പരിശീലനവും ഫാക്ടിന്റെ പരിശീലന വിഭാഗമായ സിപ്പെറ്റിനു കീഴില്‍ കാഡ്കാം പരിശീലനം , കോഴിക്കോട് പി. ആര്‍. ടി. സിയില്‍ സൈനീക പരിശീലനം എന്നീ പദ്ധതികളാണ് പട്ടിക ജാതി യുവാക്കള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 130 യുവാക്കള്‍ ആണ് പരിശീലനം നേടുന്നത്. പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 20 പേര്‍ക്ക് വിദേശത്ത് ജോലി നേടി കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി. കെ അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ജാന്‍സി ജോര്‍ജ്, സരള മോഹനന്‍, സെക്രട്ടറി ടി. വി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരന്‍, ഷൈല പി. എസ്, അഡ്വ കെ. വൈ ടോമി, സാംസണ്‍ ചാക്കോ, ബേസില്‍ പോള്‍, അബ്രഹാം കെ. ടി, അരുണ്‍ എന്‍, അനിത ഷീലന്‍, ജോര്‍ജ് ഇടപ്പരത്തി, റസിയ റഹ്മത്ത് സി.കെ, സോന ജയരാജ്, റോസ് മേരി ലോറന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ജോഷി, എം.ആര്‍ ആന്റണി, ബിന്ദു സെബാസ്റ്റിയന്‍, സി.എസ്. പീതാംബരന്‍, ഓസ്റ്റിന്‍ ഇ.എ, നവാസ് ജാന്‍ , ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 20 scheduled tribe youth join foreign country jobs, Kochi, News, Local-News, Visa, Education, Students, Compensation, Youth, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?