വാടക വീട്ടില്‍ 20കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): വാടക വീട്ടില്‍ 20കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. യു.പി സ്വദേശിനി രേണുക (20)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രണ്‍ബീര്‍ പാശ്വാന്‍ പിലാകട്ടയിലെ ദീനാര്‍ വുഡ് ഇന്‍ഡസ്ട്രീസ് മരമില്ലിലാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതായിരുന്നു. ഇതിനിടെ വൈകിട്ട് വീട്ടിലെത്തിയ അയല്‍വാസി വാതില്‍ തുറക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജനാലയ്ക്ക് ഉരുക്കിട്ട് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ട് നിലത്ത് കുത്തിയിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരത്തേക്ക് കൊണ്ടുപോകും.
Powered by Info News For You

Comments
Post a Comment