ബിജെപി സര്‍ക്കാരിനെതിരെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ പടുകൂറ്റന്‍ റാലി; ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലിയില്‍ 20ല്‍ ഏറെ ദേശീയ നേതാക്കളും
കൊല്‍ക്കത്ത: (www.kvartha.com 19.01.2019) പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി ബി ജെ പി സര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പടുകൂറ്റന്‍ റാലി. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലിയില്‍ 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, വിവിധ സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരെല്ലാം റാലിക്ക് എത്തിയിട്ടുണ്ട്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ റാലിക്ക് എത്തിയിട്ടില്ല. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്‌വി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
ബിജു ജനതാദളിന്റെയും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ ഒഴികെ പ്രതിപക്ഷത്തുള്ള പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെല്ലാം യോഗത്തിന് എത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിയോഗിച്ചിട്ടുള്ളത്.
അതേസമയം മോഡി വീണ്ടും ഭരണത്തിലെത്തിയാല്‍ രാജ്യം 50 വര്‍ഷം പിന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. മോഡിയും അമിത് ഷായും പശ്ചിമ ബംഗാളിലെത്താന്‍ ഭയക്കുന്നു. മോഡി സര്‍ക്കാരിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Mamata Banerjee’s opposition rally in West Bengal: Who said what, Kolkata, News, Politics, BJP, Mamata Banerjee, Congress, Rally, National.

Powered by Info News For You

Comments
Post a Comment