കൂടുതല്‍ അവധി ദിനങ്ങളുമായി 2019; കുറഞ്ഞ നിരക്കില്‍ ആസ്വദിച്ചു പറക്കാന്‍ അവസരമൊരുക്കി ജെറ്റ് എയര്‍വേസ്

നെടുമ്പാശ്ശേരി:(www.kvartha.com 09/01/2019) ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ സൗജന്യ ആഗോള വില്‍പ്പന പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രീമിയര്‍, ഇക്കണോമി ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ എല്ലാ ബുക്കിംഗ് ചാനലുകളിലും 2019 ജനുവരി 11 അര്‍ധരാത്രി വരെ ടിക്കറ്റ് വാങ്ങാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

News, Kochi, Kerala, Business,Jet airways, Ticket rate, Best holidays offer announced by Jet Airways


ഒരു വശത്തേക്കു മാത്രമോ മടക്കയാത്രയ്ക്കും കൂടിയോ ഈ സൗജന്യ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ജെറ്റ് എയര്‍വേസും കോഡ്‌ഷെയര്‍ പങ്കാളികളും രാജ്യത്തിനകത്തും പുറത്തുമായി നടത്തുന്ന 66 സ്ഥലങ്ങളിലേക്കു യാത്ര തെരഞ്ഞെടുക്കാം.

2019 ജനുവരി 13 മുതല്‍ പ്രീമിയം ക്ലാസില്‍ ഈ ടിക്കറ്റ് ഉപയോഗിച്ചു രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യാം. ഇക്കണോമി ക്ലാസില്‍ ജനുവരി 20 മുതലാണ് യാത്ര അനുവദിക്കുക. സാര്‍ക്ക് രാജ്യങ്ങള്‍, ആസിയാന്‍, മസ്‌കറ്റും ഷാര്‍ജയും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള യൂറോപ്പ്, വടക്കേ അമേരിക്കിയിലെ ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കു ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ സൗജന്യം ലഭിക്കും.

ജെറ്റ് എയര്‍വേസിന്റെ കോഡ്‌ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്കും നിരക്കില്‍ ഇളവുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business,Jet airways, Ticket rate, Best holidays offer announced by Jet Airways 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?