പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തിലേയ്ക്ക്! 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

ന്യൂഡല്‍ഹി: (www.kvartha.com 01-01-2019) പ്രമുഖ നടന്‍ പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തിലേയ്ക്ക്. സ്വതന്ത്രനായാണ് മല്‍സരിക്കുകയെന്ന് താരം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രകാശ് രാജ് അറിയിച്ചത്. രജനീകാന്ത്, കമല ഹാസന്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനമെന്നത് ശ്രദ്ധേയമാണ്.

അതേസമയം ഏത് മണ്ഡലത്തില്‍ നിന്നായിരിക്കും പ്രകാശ് രാജ് മല്‍സരിക്കുകയെന്നത് വ്യക്തമല്ല. വിശദവിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

National, Prakash Raj, Lok sabha Election

എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍. ഒരു പുതിയ തുടക്കം... കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍.. നിങ്ങളുടെ പിന്തുണയോടെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.. മണ്ഡലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ അറിയിക്കും.. ഇപ്രാവശ്യം ജനങ്ങളുടെ സര്‍ക്കാര്‍. എന്നായിരുന്നു ട്വീറ്റ്.

ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. മോഡിയെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ തനിക്ക് ബോളീവുഡില്‍ നിന്നുമുള്ള അവസരങ്ങള്‍ ലഭിക്കാതായെന്ന് പ്രകാശ് രാജ് നേരത്തേ പറഞ്ഞിരുന്നു. 2019 ഏപ്രില്‍ മേയ് മാസങ്ങളിലായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: Actor Prakash Raj has announced that he will be contesting in the upcoming Lok Sabha elections as an independent candidate.

Keywords: National, Prakash Raj, Lok sabha Election





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?