ഉജ്വാല യോജന: ലക്ഷ്യം എല്ലാ കുടുംബങ്ങള്‍ക്കും പുകരഹിത എല്‍ പി ജി കണക്ഷന്‍, കേരളത്തില്‍ എല്‍ പി ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 2018ല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 106.3 ശതമാനം വളര്‍ച്ച

കാസര്‍കോട്: (www.kasargodvartha.com 04.01.2019) പ്രധാനമന്ത്രിയുടെ ഉജ്വാല യോജനയുടെ കീഴിലുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് വിപുലീകരിക്കാന്‍ തീരുമാനിച്ചതായി എച്ച് പി ഗ്യാസ് ഏജന്‍സി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും പുകരഹിത എല്‍ പി ജി കണക്ഷന്‍ എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഉജ്വാല യോജനയുടെ കീഴില്‍ 5.83 കോടി എല്‍ പി ജി കണക്ഷനുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ എല്‍പിജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.  01.4.2016-ല്‍ 97.2 ശതമാനം ആയിരുന്ന എല്‍പിജി ഉപഭോക്താക്കള്‍, 01.12.2018 ആയപ്പോള്‍ 106.3 ശതമാനം ആയി വര്‍ദ്ധിച്ചു. കാസര്‍കോട് ജില്ലയില്‍ എല്‍ പി ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 01.4.2016-ല്‍ 86 ശതമാനം ആയിരുന്ന എല്‍പിജി ഉപഭോക്താക്കള്‍, 01.12.2018 ആയപ്പോള്‍ 105 ശതമാനം ആയി വര്‍ദ്ധിച്ചു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പുകരഹിത എല്‍ പി ജി കണക്ഷന്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് 'പ്രധാനമന്ത്രി ഉജ്വാല യോജന' (പിഎംയുവൈ) പദ്ധതി ആവിഷ്‌ക്കരിച്ചത്. അഞ്ചു കോടി നിക്ഷേപ രഹിത കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് എട്ടുകോടിയായി വര്‍ദ്ധിപ്പിച്ചു. ഇതിനായി 12,800 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ (എസ്ഇസിസി) അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സെന്‍സെസില്‍ പേരില്ലാത്തവരെ പട്ടിക ജാതി/ വര്‍ഗം, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ (ഗ്രാമീണ്‍), അന്തോദ്യ അന്ന യോജന(എഎവൈ), വനവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍ (എംബിസി), തേയില തോട്ടങ്ങളിലെ ആദിവാസികള്‍, ദ്വീപ്/ നദീതടനിവാസികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് കണ്ടെത്തും.

പദ്ധതിയുടെ പ്രാരംഭ ലക്ഷ്യമായിരുന്ന അഞ്ചു കോടി കണക്ഷനുകള്‍ നിശ്ചിത സമയപരിധിയായ 2019 മാര്‍ച്ച് 31നു മുമ്പേ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ 26.12.2018 വരെ 1.55 ലക്ഷം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ദേശീയ എല്‍ പി ജി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ കൂടുതലും ഗ്രാമീണ മേഖലയിലാണ്. 48 ശതമാനം പേര്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. 01.04.2016-ല്‍ 62 ശതമാനം ആയിരുന്ന എല്‍ പി ജി ഉപഭോഗം 01.12.2018 ആയപ്പോഴേക്കും 89.5% ആയി വര്‍ദ്ധിച്ചു.

പഹല്‍ (ഡിബിടിഎല്‍) സ്‌കീം, 2014 അനുസരിച്ച് 01.01.2015-ലെ മാര്‍ക്കറ്റ് നിലവാരമനുസരിച്ചുള്ള വിലയ്ക്കാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ രൂപയുടെ അമേരിക്കന്‍ ഡോളറിലുള്ള എക്‌സ്‌ചേഞ്ച് റേറ്റില്‍ അന്താരാഷ്ട്ര വിപണി വിലയ്ക്കനുസൃതമായി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളാണ് (ഒ എം സി) എല്ലാമാസവും സബ്സിഡിയില്ലാത്ത എല്‍പിജി സിലണ്ടറിന്റെ വില നിശ്ചയിക്കുന്നത്.

സബ്‌സിഡി തുക, അതായത് സബ്‌സിഡിയില്ലാത്ത എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ (ജി എസ് ടി/ ലോക്കല്‍ ലെവികള്‍ക്ക് മുമ്പ്) (ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം ക്രമീകരിച്ചിട്ടുള്ള വില) എന്നിവയുടെ വിലയിലുള്ള വ്യത്യാസങ്ങള്‍ ഗാര്‍ഹിക സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ക്യാഷ് ട്രാന്‌സ്ഫര്‍ കോംപ്ലിയന്റ് (സിടിസി) മുഖേന നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നു. ഒരു വര്‍ഷം 12 സിലണ്ടറുകളാണ് സബ്സിഡിയില്‍ ലഭിക്കുന്നത്.

3.44 കോടി ജനങ്ങളുള്ള കേരളത്തില്‍ 85.2 ലക്ഷം വീടുകളില്‍ എല്‍ പി ജി ഉപയോഗിക്കുന്നു. ജില്ലകളിലുള്ള എല്‍പിജി ഉപയോഗം 01.04.2016 ല്‍ ഉണ്ടായിരുന്ന 97.2 ശതമാനത്തെ അപേക്ഷിച്ച് ഇപ്പോള്‍ 106.3 ശതമാനമാണ്. കാസര്‍കോട് എല്‍പിജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 01.4.2016-ല്‍ 86 ശതമാനം ആയിരുന്ന എല്‍ പി ജി ഉപഭോക്താക്കള്‍, 01.12.2018 ആയപ്പോള്‍ 105 ശതമാനം ആയി വര്‍ദ്ധിച്ചു (കാസര്‍കോട്ടെ മൊത്തം കണക്ഷന്‍ - 2,98,915).

ഗ്യാസ് സ്റ്റൗവും ആദ്യ റീഫില്ലും വാങ്ങുന്നതിന് മുന്‍കൂറായി പണമുണ്ടാക്കാന്‍ കഴിയാത്ത 62.8 ശതമാനം ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. ഗ്യാസ് സ്റ്റൗവിനും റീഫില്ലിനും ഓയില്‍ കമ്പനികള്‍ കേരളത്തില്‍ വായ്പ നല്‍കുന്നു. സംസ്ഥാനത്ത് 98 ശതമാനം ഉപഭോക്താക്കളും കണക്ഷന്‍ ലഭിച്ച ശേഷം എല്‍ പി ജി തുടര്‍ച്ചയായി ഉപയോഗിക്കുന്നു എന്നത് വളരെയധികം പ്രാധാന്യമുള്ളതും എടുത്തു പറയേണ്ടതുമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 3.55 റീഫില്ലുകള്‍ ആണ്. പാചകത്തിന്  പരമ്പരാഗത മാര്‍ഗങ്ങളെ ആശ്രയിച്ചിരുന്നവരെ സംബന്ധിച്ച് ഇത് ആശാവഹമായ ഒരു മാറ്റമാണ്.

പഠിക്കുക പഠിപ്പിക്കുക എന്ന ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയ വിനിമയത്തിലൂടെ അറിവ് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ പി ജി പഞ്ചായത്തുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരളത്തില്‍ പി എം യു വൈ ഗുണഭോക്താക്കള്‍ക്കിടയില്‍ വിദ്യാഭ്യാസവും ബോധവല്‍ക്കരണ പരിപാടികളും, സുരക്ഷാ ക്ലിനിക്കുകളും അടക്കം 1308 എല്‍പിജി പഞ്ചായത്തുകള്‍ നടത്തിയിട്ടുണ്ട്.

01.12.2018 ലെ കണക്കനുസരിച്ച് 309 എല്‍പിജി വിതരണക്കാരാണ് കേരളത്തിലുള്ളത്. എല്‍ പി ജി വിതരണത്തിനായി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒ എം സി) 2019 ഡിസംബറിനു മുമ്പ് കേരളത്തില്‍ 83 വിതരണക്കാരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. (കാസര്‍കോട്ട് 22 ഒ എം സി ഗ്യാസ് വിതരണക്കാരാണുള്ളത്, ഇതില്‍ എച്ച് പി സി എല്‍- 16, ബി പി സി എല്‍ 04, ഐ യു സി എല്‍- 2).

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍ പി ജി ലഭ്യമാക്കുന്നതിനു വേണ്ടി അഞ്ചു കിലോ റീഫില്ലുകലും നടപ്പാക്കിയിട്ടുണ്ട്. ഉജ്വാല ഉപഭോക്താക്കള്‍ക്ക് 14.2 കിലോയുടേതിന് പകരം 5 കിലോയും, തിരിച്ചും സിലണ്ടറുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഹോട്ട്‌പ്ലേറ്റിനോ ആദ്യത്തെ റീഫില്ലിനോ അതോ രണ്ടിനും കൂടി വായ്പയെടുത്ത പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് 01.04.18 മുതല്‍ 6 റീഫില്ലുകള്‍ക്കോ ഒരുവര്‍ഷത്തേക്കോ വായ്പാ തിരിച്ചടവില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇളവുകള്‍ നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്. പ്രധാനമന്ത്രി ഉജ്വാല യോജനയെന്ന പദ്ധതിയെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക ആരോഗ്യ മലിനീകരണം നിരോധിക്കുന്നതിനുള്ള നിര്‍ണായകമായ ഇടപെടലാണെന്ന് അംഗീകരിച്ചിട്ടുണ്ട്.

ഇഎംപിയുവൈ 2 ല്‍ എല്‍പിജി കണക്ഷന്‍ ലഭിക്കാനും കെവൈസി രജിസ്‌ട്രേഷനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും രേഖകളും.

1. പിഒഎ ഫോട്ടോ നിലവിലുള്ള പിഎംയുവൈ കെവൈസിയും അനുബന്ധ കെവൈസിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ളത്.

2. പിന്നാക്ക അവസ്ഥ തെളിയിക്കിന്ന 14 പോയിന്റ് സത്യവാങ്മൂലം-നിലവിലുള്ള ഇ-പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള അനുബന്ധ കെവൈസി ഡിക്ലറേഷന്‍ ഫോര്‍മാറ്റ്. (ഈ പ്രഖ്യാപനം പ്ലെയിന്‍ പേപ്പറില്‍ മാത്രം)

3. അസമും മേഘാലയയും ഒഴികെ റേഷന്‍ കാര്‍ഡിലുള്ള മുതിര്‍ന്ന കുടുംബാംഗങ്ങളുടെ എണ്ണം ഉറപ്പുവരുത്താന്‍ എല്ലാ മുതിര്‍ന്ന കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നിര്‍ബന്ധമാണ് അസമിലും മേഘാലയിലും മുതിര്‍ന്ന കുടുംബാംഗങ്ങളുടെ എണ്ണം ഉറപ്പുവരുത്താന്‍ എന്‍എഫ്എസ് കാര്‍ഡ് അനിവാര്യമാണ്.

4. അപേക്ഷകന്റെ സേവിംഗ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍- നിര്‍ബന്ധമാണ്.

5. പാചകവാതക കണക്ഷനുവേണ്ടി അപേക്ഷിക്കുന്നയാളുടെ റേഷന്‍ കാര്‍ഡ് അതേ സംസ്ഥാനത്ത് തന്നെയുള്ളതും കുടുംബമാണെന്ന് സ്ഥാപിക്കാനുംപര്യാപ്തമായിരിക്കേണം. റേഷന്‍ കാര്ഡിവന്റെന കോപ്പി -നിര്‍ബന്ധമാണ്.

6. ആധാറും, ആര്‍ സി യും 14 പോയിന്റ്മ ഡിക്ലറേഷന്‍ എന്നീ രേഖകളുംനിര്‍ബന്ധമായും എസ്വി ജനറേഷന് മുമ്പ് സ്‌കാന്‍ ചെയ്ത് സിസ്റ്റത്തില്‍ അപ് ലോഡ് ചെയ്യണം.

7. മറ്റെല്ലാ സൗകര്യങ്ങളുംനിലവിലുള്ള പിഎംയുവൈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ളവയാണ്.

8. കെവൈസി വിശദാംശങ്ങളോടൊപ്പം വിതരണക്കാരന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സൂക്ഷിക്കണം.

വാര്‍ത്താ സമ്മേളനത്തില്‍ എച്ച് പി ഏരിയാ മാനേജര്‍ പി കെ സന്ദീപ്, ഗ്യാസ് ഏജന്‍സി ഉടമകളായ സന്ദീപ് ഭട്ട്, എം മുഹമ്മദലി മുണ്ടാങ്കുലം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ujjwala Yojana: Aim is LPG Connection for all families, Pradhan Mantri Ujjwala Yojana, Kasargod, News, Kerala.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?