2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ഹാക്കര്‍; ഒരിക്കലും നടക്കില്ലെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂയോര്‍ക്ക്: (www.kvartha.com 21.01.2019) 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്‍ ആരോപണം ഉന്നയിച്ചു. വോട്ടിംഗ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടിംഗ് മെഷീന്‍ സുരക്ഷിതമാണെന്നും അട്ടിമറി ഒരുതരത്തിലും നടക്കില്ലെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കനുകൂലമായി വ്യാപകമായ തിരിമറി നടന്നതായാണ് ആരോപണം. കുറഞ്ഞ ഫ്രീക്വന്‍സിയില്‍ ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന തരം ചിപ്പുകള്‍ വോട്ടിങ് യന്ത്രത്തില്‍ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയത്. റിലയന്‍സാണ് ഇതിന് ബി ജെ പിയെ സഹായിച്ചത്. രാജ്യത്തെ ഒമ്പത് ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിംഗ് നടന്നത്. വിവിപാറ്റും തട്ടിപ്പാണ്. 2015ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ബി ജെ പിക്കനുകൂലമായി കൃത്രിമത്തിന് ശ്രമം നടന്നെങ്കിലും നടപ്പാക്കാത്തത് കൊണ്ട് എ എ പി വിജയിക്കുകയായിരുന്നു.

2014ല്‍ ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ കൊല്ലപ്പെട്ടതും വോട്ടിങ് യന്ത്രത്തിലെ തിരിമറിക്കും ബന്ധമുണ്ടെന്നാണ് ആ കരാപണം. മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. തങ്ങളില്‍ നിന്ന് നേരിട്ട് വിവരം സ്വീകരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു. എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും വോട്ടിംഗ് യന്ത്രങ്ങളുടെ ഹാക്കിങ്ങ് സാധ്യത തേടിയി സമീപിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു.

എങ്ങനെയാണ് ഹാക്കിക്ക് നടത്തുന്നതെന്ന് നേരിട്ട് പ്രദര്‍ശിപ്പിക്കാന്‍ ലണ്ടനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് സ്‌കൈപ്പിലൂടെയായിരുന്നു ഷുജെയുടെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് താനും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടതായും സംഘത്തിലെ ചിലര്‍ കൊല്ലപ്പെട്ടതായും ഷുജ ആരോപിക്കുന്നു. എന്നാല്‍ ഏറ്റവും രഹസ്യരൂപത്തിലാണ് യന്ത്രങ്ങളുടെ നിര്‍മാണമെന്നും തിരിമറി അസാധ്യമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Election-2014, Election, Voters, BJP, EVM, Hacked, Polls, Gopinath Munde, Killed, US Cyber expert.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?