20ലോക്സഭ സീറ്റും 140നിയമ സഭാ സീറ്റും കിട്ടുമെന്ന് പറഞ്ഞാലും പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട
കേരളം (www.evisionnews.co): യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്ന പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ എന്‍.എസ്.യു സെക്രട്ടറി രാഹുല്‍ മംങ്കൂട്ടത്തില്‍. പി.സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ മലീമസമായ ഒരു രാഷ്ട്രീയ വിസര്‍ജനമാണെന്നും എന്നോ പറമ്പിലെറിഞ്ഞ മാലിന്യം തിരികെവരാന്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് താന്‍ രംഗത്ത് വരുന്നതെന്നും അദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 20 ലോക്സഭ സീറ്റും 140 നിയമസഭാ സീറ്റും യു.ഡി.എഫിന് കിട്ടുമെന്ന് പറഞ്ഞാലും ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുത് അദേഹം പറയുന്നു.
പി.സി ജോര്‍ജ് എന്നത് കേരള രാഷ്ട്രിയത്തിലെ തന്നെ മലീമസമായ ഒരു രാഷ്ട്രീയ വിസര്‍ജ്ജനമാണ്. മുന്‍പൊരിക്കല്‍ അതു നമ്മുടെ പറമ്പില്‍ കിടന്ന് ചീഞ്ഞ് നാറി നമ്മളെക്കൊണ്ട് നാറ്റം സഹിക്ക വയ്യാതെ മൂക്ക് പൊത്തിച്ചതാണ്. മികച്ച രീതിയില്‍ ജനാഭിപ്രായത്തോടെ മുന്നേറിയ ഉമ്മന്‍ ചാണ്ടി സാറിന്റെ ഗവണ്‍മെന്റിനു ആദ്യ പ്രതിസന്ധി തീര്‍ത്തത് പൂഞ്ഞാറില്‍ നിന്നും വന്ന ഉണ്ടയില്ലാ വെടികള്‍ തന്നെയായിരുന്നു. നാം വളരെ പാട് പെട്ടാണ് ആ മാലിന്യം അപ്പുറത്തെ പറമ്പിലേക്ക് എറിഞ്ഞത്. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ ആ പറമ്പുകാര്‍ ആ മാലിന്യം അനാഥമായി തെരുവില്‍ വലിച്ചെറിഞ്ഞുവെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.
ആതെരുവില്‍ കിടന്നും ആ വിഴുപ്പ് ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കര്‍ത്താവും സാത്താനും കേട്ടാല്‍ അറയ്ക്കുന്ന അപരാധം പറഞ്ഞു ആ പൂഞ്ഞാര്‍ അപാരത തുടര്‍ന്നു. രാത്രിയില്‍ 9 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കുടുംബത്തില്‍ പിറന്ന മാന്യതയുള്ളവരല്ലെന്ന ' ജാമ്പവാനും മുന്നിലുള്ള ' കാലത്തെ സംഘല്പം പറഞ്ഞ്, തന്റെ അമ്മയും ഭാര്യയും അടങ്ങുന്ന സ്ത്രീ സമൂഹത്തോടുള്ള നിലപാടു ജോര്‍ജ്ജേട്ടന്‍ വ്യക്തമാക്കി. തമ്പ്രാന്റെ കാശിനു കള്ള് കുടിച്ച് തമ്പ്രാന്റെ എതിരാളികളെ തെറിപറയുന്ന കോമാളി കഥാപാത്രത്തെ അനുസ്മരിക്കുന്ന രാഷ്ട്രീയ സഭ്യതയാണ് അയാള്‍ക്കുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment