മുംബൈ വിമാനത്താവളത്തിലെ 2 റണ്‍വേകളും അറ്റകുറ്റപ്പണികള്‍ക്കായി 22 ദിവസം അടച്ചിടും; ദിനം പ്രതി മുടങ്ങുന്നത് 240 വിമാന സര്‍വീസുകള്‍
മുംബൈ: (www.kvartha.com 16.01.2019) മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റണ്‍വേകളും അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും.
22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.
ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാകും റണ്‍വേകള്‍ അടച്ചിടുക. അതേസമയം ഹോളി ഉല്‍സവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാര്‍ച്ച് 21 ന് (വ്യാഴാഴ്ച) റണ്‍വേകള്‍ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ. പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രണ്ടു റണ്‍വേകള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ കുറുകെ കിടക്കുന്നതിനാല്‍ ഒരേ സമയം ഒരു റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്.
22 ദിവസത്തെ അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ ചെറുവിമാനങ്ങള്‍ക്കു പകരം അധികം യാത്രക്കാരെ വഹിക്കാനാകുന്ന വലിയ വിമാനങ്ങള്‍ വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത് ഉചിതമാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുംബൈ-ഡെല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുന്ന 33 ഫ്‌ളൈറ്റുകളെയും മുംബൈ-ഗോവ(18 ഫ്‌ളൈറ്റ്), മുംബൈ-ബംഗളൂരു(16 ഫ്‌ളൈറ്റ്) സര്‍വീസുകളെയുമാകും ഈ ക്രമീകരണം ഏറെ ബാധിക്കുക.
മുംബൈയിലേക്കും തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഈ കാലയളവില്‍ 70 മുതല്‍ 80 ശതമാനം വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മറ്റു സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ വില വര്‍ധിക്കാനും സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai Airport To Close For Runways’ Repair: 240 Flights Will Be Canceled Daily From Mumbai Airport!, Mumbai, News, Business, Airport, Passengers, Flights, National.
22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.
ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാകും റണ്‍വേകള്‍ അടച്ചിടുക. അതേസമയം ഹോളി ഉല്‍സവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാര്‍ച്ച് 21 ന് (വ്യാഴാഴ്ച) റണ്‍വേകള്‍ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ. പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രണ്ടു റണ്‍വേകള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ കുറുകെ കിടക്കുന്നതിനാല്‍ ഒരേ സമയം ഒരു റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്.
22 ദിവസത്തെ അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ ചെറുവിമാനങ്ങള്‍ക്കു പകരം അധികം യാത്രക്കാരെ വഹിക്കാനാകുന്ന വലിയ വിമാനങ്ങള്‍ വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത് ഉചിതമാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുംബൈ-ഡെല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുന്ന 33 ഫ്‌ളൈറ്റുകളെയും മുംബൈ-ഗോവ(18 ഫ്‌ളൈറ്റ്), മുംബൈ-ബംഗളൂരു(16 ഫ്‌ളൈറ്റ്) സര്‍വീസുകളെയുമാകും ഈ ക്രമീകരണം ഏറെ ബാധിക്കുക.
മുംബൈയിലേക്കും തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഈ കാലയളവില്‍ 70 മുതല്‍ 80 ശതമാനം വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മറ്റു സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ വില വര്‍ധിക്കാനും സാധ്യതയുണ്ട്.
Keywords: Mumbai Airport To Close For Runways’ Repair: 240 Flights Will Be Canceled Daily From Mumbai Airport!, Mumbai, News, Business, Airport, Passengers, Flights, National.
Powered by Info News For You

Comments
Post a Comment