മദ്രസാധ്യാപകന് നേരെ സംഘ് പരിവാര്‍ അക്രമം എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം 18ന്


കാസര്‍കോട് (www.evisionnews.co): ഈമാസം മൂന്നിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബായാറില്‍ മതപണ്ഡിതനായ കരീം മൗലവിയെ സംഘ് പരിവാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 18ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഹൊസങ്കടി ടൗണില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും സെക്രട്ടറി കജ മുഹമ്മദ് ഫൈസിയും ആവശ്യപ്പെട്ടു.

ബായാര്‍ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് മദ്രസ അധ്യാപകനായ കരീം മൗലവിയെ സംഘ്പരിവാരുകാര്‍ മാരകമായി അക്രമിച്ചത്. സംഘടിതമായുണ്ടായ വധശ്രമത്തില്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ മംഗളുരു ആശുപത്രിയില്‍ കഴിയുകയാണ്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?