ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരം: (www.kasargodvartha.com 28.01.2019) ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിയിലായി. കാസര്‍കോട് ചെങ്കള സ്വദേശി കമാലുദ്ദീനെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുഎസ് ഡോളര്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് കറന്‍സി കടത്താനാണ് ശ്രമിച്ചത്. കമാലുദ്ദീനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള വിശദമായ പരിശോധന നടന്നുവരികയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തുന്ന മാഫിയാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thiruvananthapuram, Top-Headlines, Held, Airport, cash, Chengala, Kasaragod native held in Thiruvananthapuram airport with foreign money
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?