കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ ജോലിക്ക് നിന്ന 17കാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചു; നേതാവ് ഒളിവില്‍, അന്വേഷണം എസ് എം എസ് ഡി വൈ എസ് പിക്ക്

വയനാട്: (www.kvartha.com 30.01.2019) കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ ജോലിക്ക് നിന്ന 17കാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്ത് വന്നതോടെ നേതാവ് ഒളിവില്‍ പോയി. അന്വേഷണം എസ് എം എസ് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിക്ക് കൈമാറിയിട്ടുണ്ട്.

ആദിവാസി പെണ്‍കുട്ടിയെയാണ് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതെന്നാണ് പരാതി. ഡിസിസി അംഗം ഒ എം ജോര്‍ജ്ജിനെതിരെയാണ് ആരോപണം. വീട്ടില്‍ ജോലിക്ക് നിന്ന 17 വയസുകാരിയായ പെണ്‍കുട്ടിയെ ഒന്നര വര്‍ഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. വീട്ടുകാര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് ബത്തേരി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയോട് നേതാവ് ഫോണില്‍ മോശമായി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് മാതാപിതാക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അതേ സമയം ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രാദേശിക നേതൃത്വത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് കൈമാറുന്നതോടെ നേതാവിനെ പുറത്താക്കും.

Molestation allegation against Congress leader, Wayanadu, News, Molestation, Complaint, Politics, Enquiry, Congress, Leader, Suicide Attempt, Police, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molestation allegation against Congress leader, Wayanadu, News, Molestation, Complaint, Politics, Enquiry, Congress, Leader, Suicide Attempt, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?