ഉപ്പളയിലെ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹപന്തലില്‍ 17നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം

കാസര്‍കോട് (www.evisionnews.co): സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് പ്രസിഡണ്ടുമായ അബ്ദുല്‍കരീം കോളിയാടിന്റെയും ആയിഷയുടേയും മകന്‍ മുഹമ്മദ് ദില്‍ഷാദും ഗള്‍ഫിലെ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെയും എം.ഡിയും ഇന്ത്യാന ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റിന്റെയും ആയിഷമ്മ സഫിയയുടേയും മകള്‍ സല്‍മാബി ഷഹനാസും വിവാഹിതരായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മത്തിന് നേതൃത്വം നല്‍കി. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എം.എ ഖാസിം മുസ്ല്യാര്‍ ഖുതുബ നടത്തി.

ഇതേ വേദിയില്‍ വെച്ച്, ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായ അയിഷാള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പതിനേഴ് യുവതീയുവാക്കള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കി കാരുണ്യത്തിന്റെ പുതുവഴി തീര്‍ത്തത് ശ്രദ്ധേയമായി. സമൂഹ വിവാഹത്തിന്റെ നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഏറെയും മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിലെ യുവതീയുവാക്കളാണ് സമൂഹവിവാഹത്തിലൂടെ പുതുജീവത്തിലേക്ക് കടന്നത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കരുണാകരന്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, ബഹ്റൈന്‍ രാജാവിന്റെ പേരമകള്‍ ഷേഖ നൂറാ ബിന്‍ത് ഖലീഫ, മുഹറക്ക് ഗവര്‍ണര്‍, മജ്ലിസ് ശൂറ മെമ്പര്‍മാര്‍, ഒമാന്‍ ആരോഗ്യ, ആഭ്യന്തര, തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങി സൗദി, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അറബ് പ്രമുഖര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, കര്‍ണാടക എം.എല്‍.സി ബി.എം ഫാറൂഖ്, പത്മശ്രീ സോമന്‍ ബേബി, പ്രമുഖ വ്യവസായികളായ ഡോ. എന്‍.എ മുഹമ്മദ്, പി.എ ഇബ്രാഹിം ഹാജി, വൈ. അബ്ദുല്ലകുഞ്ഞി ഹാജി, യഹ്യ തളങ്കര, വിനയഹെഗ്ഡെ, കെ. മൊയ്തീന്‍കുട്ടി ഹാജി, ഹനീഫ് അപ്സര, കെ.എം മുഹമ്മദ് കെ.എം ട്രേഡിംഗ്സ്, എന്‍.എ അബൂബക്കര്‍ ഹാജി, യു.കെ യൂസഫ്, വി.ടി വിനോദ്, ഫാഹിദ മുഹമ്മദ്, സന ഗള്‍ഫാര്‍, മെട്രോ മുഹമ്മദ് ഹാജി, മുന്‍മന്ത്രി സി.ടി അഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?