കൊടുംതണുപ്പില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വിമാനം ഉറഞ്ഞു; അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ തണുത്തുവിറച്ച് യാത്രക്കാര്‍ കുടുങ്ങിയതു 16 മണിക്കൂര്‍
മോണ്‍ട്രിയല്‍ (കാനഡ): (www.kvartha.com 21.01.2019) കൊടുംതണുപ്പില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വാതില്‍ ഉറഞ്ഞുപോയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ തണുത്തുവിറച്ച് യാത്രക്കാര്‍ കുടുങ്ങിയതു 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വിമാനം ഉറഞ്ഞുപോയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Passengers Shiver In 16-Hour Wait Inside Plane On Frigid Canadian Tarmac, News, Business, Flight, Passengers, Food, hospital, Treatment, Patient, America, World.
യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളിലാണ് കൊടുംതണുപ്പില്‍ 16 മണിക്കൂറോളം പുറത്തിറങ്ങാനാകാതെ യാത്രക്കാര്‍ക്ക് കഴിയേണ്ടിവന്നത്.
മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വിമാനത്തിന്റെ ഒരു വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. മാത്രമല്ല, വിമാനം അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തതും പുറത്തിറങ്ങാനാവാത്തവിധത്തില്‍ യാത്രക്കാരെ വലച്ചു.
ന്യൂജഴ്‌സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നു.
രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ കൊടും തണുപ്പില്‍ ഉറച്ചുപോവുകയായിരുന്നു. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. വാതില്‍ ഉറഞ്ഞ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ തണുത്തുവിറയ്ക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ നല്‍കിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കി.
ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്കു പറന്നു. അതോടെ ഒരു ദിവസം മുന്‍പ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവര്‍ തിരിച്ചെത്തി. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.
മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വിമാനത്തിന്റെ ഒരു വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. മാത്രമല്ല, വിമാനം അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തതും പുറത്തിറങ്ങാനാവാത്തവിധത്തില്‍ യാത്രക്കാരെ വലച്ചു.
ന്യൂജഴ്‌സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നു.
രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ കൊടും തണുപ്പില്‍ ഉറച്ചുപോവുകയായിരുന്നു. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. വാതില്‍ ഉറഞ്ഞ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ തണുത്തുവിറയ്ക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ നല്‍കിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കി.
ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്കു പറന്നു. അതോടെ ഒരു ദിവസം മുന്‍പ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവര്‍ തിരിച്ചെത്തി. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.
Keywords: Passengers Shiver In 16-Hour Wait Inside Plane On Frigid Canadian Tarmac, News, Business, Flight, Passengers, Food, hospital, Treatment, Patient, America, World.
Powered by Info News For You

Comments
Post a Comment