നിയമസഭയ്ക്കുപിന്നാലെ ലോക്‌സഭയിലും കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കും; സാധ്യതാപ്രവചനവുമായി ടൈംസ് നൗ സര്‍വ്വേ, 16 സീറ്റുകള്‍ യുഡിഎഫിന്

ന്യൂഡല്‍ഹി: (www.kvartha.com 30.01.2019) നിയമസഭയ്ക്കുപിന്നാലെ ലോക്‌സഭയിലും കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ടൈംസ് നൗ സര്‍വ്വേ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പ്രവചനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തില്‍ സീറ്റ് നേടിയിരുന്നു.
National, News, BJP, UDF, Election, Kerala, BJP projected to win 1 seat from Kerala in LS 2019 polls

കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് സീറ്റില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 2019 ജനുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ വ്യക്തമാക്കുന്നു.

നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ലിക് ടിവി സര്‍വേകള്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്ന് പ്രവചിച്ചിരുന്നുമെങ്കിലും എന്‍ഡിഎയ്ക്ക് വട്ടപ്പൂജ്യമായിരുന്നു അവര്‍ നല്‍കിയ മാര്‍ക്ക്. യുഡിഎഫ് 16ഉം, എല്‍ഡിഎഫ് 4ഉം സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകളിലെ പ്രവചനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, BJP, UDF, Election, Kerala, BJP projected to win 1 seat from Kerala in LS 2019 polls 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?